അയർലൻഡ്: അയർലൻഡിനെ അമ്പാടിയാക്കി ആനന്ദ നൃത്തം ചവിട്ടി കണ്ണനും ഗോപികമാരും,അയർലണ്ട് ആധ്യാത്മിക സമിതിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ അഷ്ടമി രോഹിണി ഭക്ത്യാദര പൂർവ്വം ആഘോഷമായി സംഘടിപ്പിച്ചു,
ധർമ്മാധർമ്മ വിവേചനം നഷ്ടപ്പെട്ട ലോകജനതയ്ക്ക് ഗീതാമൃതം പാനം ചെയ്ത ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഡബ്ലിൻ നന്ദലോയ് ക്ഷേത്രത്തിലേക്ക് നടന്ന ശോഭായാത്ര വർണ്ണാഭമായി.സനാതന ധർമ്മ വിശ്വാസികളായ നിരവധി മലയാളികളും കൊച്ചു കുട്ടികളും ശോഭായാത്രയിൽ പങ്കാളികളായി, രാധ കൃഷ്ണ വേഷം കെട്ടിയ നിരവധി കുട്ടികളുടെ നാമജപ ശോഭായാത്ര അയർലൻഡ് സമൂഹത്തിന് വേറിട്ട അനുഭവമായി,
വരും വർഷങ്ങളിലും ശോഭായാത്രകളും പ്രഭാഷണ പരിപാടികളും ആദ്ധ്യാത്മിക ക്‌ളാസുകളും അയർലൻഡ് ആധ്യാത്മിക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ അനൂപ് ചെങ്ങരമഠം, ഷിജു നായർ, ശരത് ഭാസി, ബാലു കുറുപ്പ്, ആര്യ രമ എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.