'' കസവു മുണ്ടും കസവുസാരിയും ചുറ്റി ഓണത്തെ വരവേറ്റ് ശ്രീലങ്കൻ മലയാളി സമൂഹം ''ശ്രീലങ്കൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു'

ഷബീർ അഹമ്മദ്. ശ്രീലങ്ക ✍️✍️

കൊളംബോ;ശ്രീലങ്കൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 17ന് വത്തല അൽമാസ് ഓഡിറ്റോറിയത്തിൽ വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. ഡോ.ഉദയേനി അലോഷ്യസ് ഐറോൾ ഡയസ് ഭദ്ര ദീപം തെളിച്ചു.

ഇന്ത്യൻ ഹൈക്കമ്മീഷൻ ഡിഫൻസ് അഡ്വൈസർ ക്യാപ്റ്റൻ വികാസ് സൂദിനെ ചടങ്ങിൽ മലയാളി സമൂഹം ആദരിച്ചു. എസ്‌എൽഎംഎ പ്രസിഡന്റ് സയ്യിദ് അലി, ജനറൽ സെക്രട്ടറി ഷബീർ അഹമ്മദ്, ട്രഷറർ ജിൻസ് ജോസ്, എസ്‌എൽഎംഎയുടെ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ശ്രീലങ്കൻ മലയാളി അസോസിയേഷൻ അംഗങ്ങളായ വനിതകളുടെ തിരുവാതിരക്കളിയും, കുട്ടികളുടെയും അംഗങ്ങളുടെയും സിനിമാറ്റിക് ഡാൻസ് ബൈ സ്റ്റെപ്പ് ഡാൻസ് കോ, ശ്രീ. പ്രേം നവാസിന്റെ മലയാളം കവിത പാരായണം. കുട്ടികളുടെ കലാപരിപാടികളും ചെറു മത്സരങ്ങളും, ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.
തനത് കേരള ശൈലിയിൽ കസവു  മുണ്ടും സാരിയും അണിഞ്ഞു വന്ന മലയാളി സമൂഹം.ശ്രീലങ്കൻ ജനതയ്ക്കും വേറിട്ട അനുഭവമായി.21 കൂട്ടം കറികളും പപ്പടവും പഴവും പായസവുമടങ്ങിയ ഓണ സദ്യയും അംഗങ്ങൾക്കായി അസോസിയേഷൻ തയ്യാറിക്കിയിരുന്നു.
ശ്രീലങ്കൻ മലയാളി അസോസിയേഷൻ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.ചടങ്ങിൽ നിരവധിപേർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !