ഷബീർ അഹമ്മദ്. ശ്രീലങ്ക ✍️✍️
കൊളംബോ;ശ്രീലങ്കൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 17ന് വത്തല അൽമാസ് ഓഡിറ്റോറിയത്തിൽ വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. ഡോ.ഉദയേനി അലോഷ്യസ് ഐറോൾ ഡയസ് ഭദ്ര ദീപം തെളിച്ചു.
ഇന്ത്യൻ ഹൈക്കമ്മീഷൻ ഡിഫൻസ് അഡ്വൈസർ ക്യാപ്റ്റൻ വികാസ് സൂദിനെ ചടങ്ങിൽ മലയാളി സമൂഹം ആദരിച്ചു. എസ്‌എൽഎംഎ പ്രസിഡന്റ് സയ്യിദ് അലി, ജനറൽ സെക്രട്ടറി ഷബീർ അഹമ്മദ്, ട്രഷറർ ജിൻസ് ജോസ്, എസ്‌എൽഎംഎയുടെ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.ശ്രീലങ്കൻ മലയാളി അസോസിയേഷൻ അംഗങ്ങളായ വനിതകളുടെ തിരുവാതിരക്കളിയും, കുട്ടികളുടെയും അംഗങ്ങളുടെയും സിനിമാറ്റിക് ഡാൻസ് ബൈ സ്റ്റെപ്പ് ഡാൻസ് കോ, ശ്രീ. പ്രേം നവാസിന്റെ മലയാളം കവിത പാരായണം. കുട്ടികളുടെ കലാപരിപാടികളും ചെറു മത്സരങ്ങളും, ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.തനത് കേരള ശൈലിയിൽ കസവു മുണ്ടും സാരിയും അണിഞ്ഞു വന്ന മലയാളി സമൂഹം.ശ്രീലങ്കൻ ജനതയ്ക്കും വേറിട്ട അനുഭവമായി.21 കൂട്ടം കറികളും പപ്പടവും പഴവും പായസവുമടങ്ങിയ ഓണ സദ്യയും അംഗങ്ങൾക്കായി അസോസിയേഷൻ തയ്യാറിക്കിയിരുന്നു.ശ്രീലങ്കൻ മലയാളി അസോസിയേഷൻ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.ചടങ്ങിൽ നിരവധിപേർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.