കോട്ടയം;കല്യാണപ്പന്തലിൽ സദ്യയ്ക്കിടെ വിവാഹത്തിനു വിളിക്കാതെ എത്തിയവരും ക്ഷണിക്കപ്പെട്ട് എത്തിയവരും തമ്മിൽ ഏറ്റുമുട്ടൽ സംഭവം കോട്ടയം കടുത്തുരുത്തിയിൽ.സംഘർഷത്തിൽ രണ്ടു പേർക്ക് സാരമായിപരിക്കേറ്റു ഇവരെ സംഘർഷത്തിൽ ദൃക്സാക്ഷി കളായവർ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടുത്തുരുത്തി ടൗണിനു സമീമുള്ള ഓഡിറ്റോറിയത്തിൽ ഇന്നലെ ഉച്ചയ്ക്കാണു സംഭവം. സദ്യ വിളമ്പാൻ തുടങ്ങിയതോടെ പരിചയമില്ലാത്ത ഫ്രീക്കന്മാരായ കുറച്ചു പേരെ ഓഡിറ്റോറിയത്തിൽ കണ്ടു. ഇത് വരന്റെ ബന്ധുക്കൾ ചോദ്യം ചെയ്തതോടെയാണ് തർക്കവും കയ്യേറ്റവും സംഘർഷവും ഉണ്ടായത്.
കോട്ടയത്തും സമീപ സമീപ ജില്ലകളിലും യൂട്യൂബർ മാരും കോളേജ് വിദ്യാർത്ഥികളും വിളിക്കാത്ത വിവാഹങ്ങളിൽ പങ്കെടുക്കുന്നതും സദ്യകഴിച്ച് പോകുന്നതും പതിവാണ് ഇത് പലപ്പോഴും കാറ്ററിങ് സ്ഥാപന ഉടമകൾക്കും വിവാഹ വീടുകൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
അതേസമയം കാറ്ററിങ് സ്ഥാപന ഉടമകൾ തമ്മിലുള്ള കിട മത്സരത്തിന്റെ ഭാഗമായി വിവാഹ പാർട്ടി ലഭിക്കാത്ത കല്യാണ വീടുകളിൽ തങ്ങളുടെ ആളുകളെ കയറ്റിവിട്ട് ഭക്ഷണം കഴിപ്പിച്ചു പക വീട്ടുന്ന പ്രവണതയും ഉണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.