ഈരാറ്റുപേട്ട;കാലങ്ങളായി ഈരാറ്റുപേട്ടയുടെ വലിയൊരു ജനകീയ ആവശ്യമായിരുന്ന മിനി സിവിൽ സ്റ്റേഷൻ ഈരാറ്റുപേട്ടയിൽ സ്ഥാപിക്കും. ഇതിനായി സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായിട്ടുണ്ട്.
ഈരാറ്റുപേട്ടയില്‍ സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള 2 ഏക്കര്‍ 82 സെന്റ് സ്ഥലത്ത് നിന്നും ആവശ്യമായ സ്ഥലം റവന്യൂ വകുപ്പിന് കൈമാറണമെന്ന് അഭ്യർത്ഥിച്ച് സർക്കാരിലേക്ക് കത്ത് നൽകിയിട്ടുണ്ട്.ഇക്കാര്യം കാണിച്ച് 13.09.2023 തീയതി നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിഷയം സര്‍ക്കാര്‍ പരിഗണിച്ച് വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിട്ടുണ്ട്.
പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സ്ഥലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സ്ഥലം ലഭ്യമാകാതെ വന്നാൽ മറ്റ് സ്ഥലം കണ്ടെത്തി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കും.2023 ൽ തന്നെ സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക നടപടികളിലേക്ക് കടക്കുന്നതാണ്.
അമൃത് കുടിവെള്ള പദ്ധതിയിലൂടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത് ഉൾപ്പെടെ ഈരാറ്റുപേട്ടയിൽ വിവിധ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട-വാഗമൺ റോഡ്, അരുവിത്തുറ-ഭരണങ്ങാനം റോഡ് എന്നീ റോഡുകൾ ബിഎംബിസി നിലവാരത്തിലും, കൂടാതെ കടുവാമൂഴി-എംഇഎസ് ജംഗ്ഷന്‍ റോഡ്, നടയ്ക്കൽ-കൊട്ടുകാപ്പള്ളി റോഡ്, മറ്റയ്ക്കാട്- അബ്ദുല്‍റഹ്മാൻ റോഡ്, കെഎസ്ആർടിസി- ജവാൻ റോഡ്,ആസാദ്നഗർ-മാതാക്കൽ റോഡ് ,ഈലക്കയം-പമ്പ് ഹൗസ് റോഡ് തുടങ്ങിയ റോഡുകളുടെയും റീടാറിങ് പൂർത്തീകരിച്ചു കഴിഞ്ഞു. ഈരാറ്റുപേട്ട ബൈപ്പാസ് നിർമ്മാണത്തിന്റെ നടപടിക്രമങ്ങൾ നടന്നുവരികയാണ്.
ഈരാറ്റുപേട്ട മുസ്ലിം ഗവൺമെന്റ് എൽപി സ്കൂളിന്റെ പുതിയ കെട്ടിടവും, ഈരാറ്റുപേട്ട ഫയർ സ്റ്റേഷന്‍ കെട്ടിടവും നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.കുറ്റിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിനും , തേവരുപാറയിൽ തീക്കോയി ടെക്നിക്കൽ ഹൈസ്കൂളിനും, ഈരാറ്റുപേട്ട കോടതിക്കും, ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡിനും പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിച്ചു വരുന്നു.
ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി, ഈരാറ്റുപേട്ട സ്മാർട്ട് വില്ലേജ് ഓഫീസ് എന്നിവയുടെ കെട്ടിട നിര്‍മ്മാണത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. തടവനാല്‍-മുഹ്യുദ്ദീന്‍ പള്ളി ബൈപ്പാസ്സില്‍ 55 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു.ഇതുകൂടാതെ നിരവധി റോഡ് നിർമ്മാണങ്ങളും,മറ്റ് ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ മുഖാന്തരമുള്ള വികസന പ്രവർത്തനങ്ങളും ഉൾപ്പെടെ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 100 കോടിയോളം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയോ, ഭരണാനുമതി നേടിയെടുക്കുകയോ ചെയ്യുന്നതിന് കഴിഞ്ഞിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.