പാലാ;വലവൂർ സർവ്വീസ് സഹകരണ ബാങ്കിൽ വൻ അഴിമതിയെന്ന് ആരോപണം.' കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭരിക്കുന്ന സഹകരണ ബാങ്കിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വഴിവിട്ട് വായ്പ്പകൾ അനുവദിക്കുകയൂം ഭരണ സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ബാങ്കിൽ നിന്ന് കോടിക്കണക്കിനു രൂപ അനധികൃതമായി വകമാറ്റിയെന്നും നിക്ഷേപകർ ആരോപിക്കുന്നു.
കോൺഗ്രസ് ,കേരള കോൺഗ്രസ് കൂട്ടുകെട്ടിൽ യൂഡിഫ് സംവിധാനത്തിൽ ഭരിച്ചുകൊണ്ടിരുന്ന വലവൂർ സർവ്വീസ് സഹകരണബാങ്കിൽ കേരളാകോൺഗ്രസ് (എം) ഇടതു മുന്നണിയിലേക്ക് പോയ സാഹചര്യത്തിൽ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ധാരണപ്രകാരം ഇടതു ഭരണമാണ് നടക്കുന്നത്.ബാങ്കിലെ അഴിമതികൾ ചർച്ചയായ സാഹചര്യത്തിൽ നിരവധി നിക്ഷേപകർ കോടിക്കണക്കിനു രൂപ പിൻവലിച്ചു കൊണ്ടുപോയതായും കർഷകരും സാധാരണക്കാരുമായനൂറുകണക്കിന് നിക്ഷേപകർ തങ്ങളുടെ പണം ആവശ്യപ്പെട്ട് ബാങ്കിൽ എത്തിയിട്ടും പൂർണ്ണമായി പണം തിരികെ നല്കാൻ ഭരണ സമിതി തയ്യാറാകുന്നില്ലെന്നും നിക്ഷേപകർ പറയുന്നു.
നിലവിലെ സാഹചര്യത്തിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഉള്ള നിക്ഷേപകർ ആശങ്കയിലാണ് ഇപ്പോഴും തങ്ങളുടെ പണം എപ്പോൾ ലഭിക്കുമെന്നതിൽ ഉറപ്പില്ലെന്നും നാമമാത്രമായ നിക്ഷേപകർക്ക് തങ്ങളുടെ പണം രണ്ടായിരവും മൂവായിരവുമായി ദിവസവും ബാങ്കിൽ വന്നു കൈപ്പറ്റേണ്ട അവസ്ഥയിലാണെന്നും നിക്ഷേപകർ പറയുന്നു.
ഭരണ സമിതിയിലെ പ്രമുഖരായ രണ്ടുപേർ ഈ കഴിഞ്ഞ കാലയളവിൽ വസ്തുവകകൾ വാങ്ങിക്കൂട്ടിയതിന് പിന്നിൽ നിക്ഷേപകരയുടെ പണമാണെന്നു സംശയിക്കുന്നതായും ജനങ്ങൾ പറയുന്നു.വരുന്ന നവംബർ മാസത്തിൽ നടക്കാൻ പോകുന്ന ബാങ്ക് തിരഞ്ഞെടുപ്പിന് മുൻപ് വലവൂർ സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതി പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും സഹകരണ സംഘം രജിസ്റ്റാർ ജനറലിന്റെയും സഹകരണ വകുപ്പിനെയും സമീപിക്കാൻ ഒരുങ്ങുകയാണ് നിക്ഷേപകർ.
സമാനമായ രീതിയിൽ പാലാ ടൗണിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനവും ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായും കോടിക്കണക്കിനു രൂപയുടെ ലോൺ തിരികെ പിടിക്കാത്തതുകൊണ്ട് അവിടുത്തെ നിക്ഷേപകർക്ക് സമയബന്ധിതമായി അവർ ആവശ്യപ്പെടുന്ന പണം തിരികെ കൊടുക്കുന്നതിന് വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുന്നതായും വ്യാപകമായ പരാതിയും നിലവിലെ സാഹചര്യത്തിൽ ഉയർന്നുകഴിഞ്ഞു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.