ഈരാറ്റുപേട്ട;മൂന്നിലവ് പഞ്ചായത്തിൽ കനത്തമഴയെത്തുടർന്ന് കല്ലും മണ്ണും ഇടിഞ്ഞു വീണ് വീട് തകർന്നു.
മൂന്നിലവ് അഞ്ചുകുടിയാർ ഭാഗത്ത് തേക്കുംപ്ലാക്കൽ ചെല്ലമ്മയുടെ വീടാണ് മഴയെതുടർന്ന് മണ്ണിടിഞ്ഞു വീണു തകർന്നത്,സംഭവത്തെ തുടർന്ന് പ്രാദേശിക പൊതുപ്രവർത്തകർ സ്ഥലം സന്ദർശിച്ചു 75 വയസുള്ള വിധവയായ ചെല്ലമ്മയുടെ വീടിന്റെ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ നേരെത്തെ പെടുത്തിയെങ്കിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്ന് പ്രദേശ വാസികൾ ആരോപിച്ചു.വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിച്ചു വീട്ടമ്മയ്ക്ക് വാസയോഗ്യമായ ഭവനം ഉറപ്പാക്കണമെന്നും വാർഡ് മെമ്പർ സ്ഥലത്ത് എത്താതിരുന്നത് അനാസ്ഥയും നിഷേധാത്മകവുമാണെന്നും ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് കെ ബിയും ആരോപിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.