മാസങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിഞ്ഞ ദമ്പതികളിൽ ഭർത്താവ് ഭാര്യയെ രാത്രിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി' കാരണമറിയാതെ ഞെട്ടലിൽ കുടുംബാംഗങ്ങൾ

കല്‍പ്പറ്റ:വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വെണ്ണിയോട് കൊളവയലിലെ അനീഷ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് മുകേഷ് പോലീസില്‍ കീഴടങ്ങി.

ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് കൊലപാതകം നടന്നത്. അനീഷയെ മര്‍ദ്ദിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ സുഹൃത്തുക്കളേയും കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പോലീസിനേയും വിവരം അറിയിച്ചത് മുകേഷ് തന്നെയാണ്. പിന്നാലെ പോലീസ് വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കൊലപാതകത്തിന്റെ കാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പാണ് മുകേഷും അനീഷയും വിവാഹം കഴിച്ചത്. ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കം നടന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു. 

സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !