പൂജയും ആരതിയും നടത്തി അക്ഷർധാം ക്ഷേത്രത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും

ഡൽഹി: സെപ്റ്റംബർ 10-ന് ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി തന്റെ ആഗ്രഹം സാധിച്ചു  ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഭാരത വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ഋഷി സുനാക്.  ഞായറാഴ്ച്ച  രാവിലെ ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.  ‘



ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതാണ്  അദ്ദേഹവും ഭാര്യ അക്ഷതയും. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ. 

ജി20യുടെ അവസാന ദിവസമായ ഇന്നലെ  അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി . ഇന്ത്യയിൽ വന്നിറങ്ങിയതിന് പിന്നാലെ തന്നെ ഡൽഹിയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങൾ സന്ദർശിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് ഋഷി സുനക് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

പൂജയും ആരതിയും നടത്തിയ അദ്ദേഹം ഹിന്ദു എന്നതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.അദ്ദേഹത്തിന് ക്ഷേത്രപുരോഹിതര്‍ തിലകം ചാര്‍ത്തി. ക്ഷേത്രത്തിന്റെ മാതൃകയും അദ്ദേഹത്തിന് സമ്മാനിച്ചു. രാജ്ഘട്ടില്‍ എത്തുന്നതിന് മുമ്പായിരുന്നു ഋഷി സുനാ കിന്റെ ക്ഷേത്രദര്‍ശനം. വിപുലമായ സുരക്ഷാ ക്രമീകര ണങ്ങളാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിരുന്നത്

ഒരു ഹിന്ദു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. അങ്ങനെയാണ് ഞാൻ വളർന്നത്. അടുത്ത രണ്ട് ദിവസം ഞാൻ ഇന്ത്യയിലുണ്ട്. ഈ അവസരത്തിൽ ചില ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷേ, ഇത്തവണ ഇന്ത്യയിലെ ചില ക്ഷേത്രങ്ങളിൽ ദർശനം നടത്തിയപ്പോൾ  അത് നികത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം’- എന്നായിരുന്നു ഋഷി സുനക്ക് പറഞ്ഞത്.  ഞങ്ങൾ രക്ഷാബന്ധൻ അടുത്തിടെ ആഘോഷിച്ചിരുന്നു. എന്റെ സഹോദരി എനിക്ക് രാഖികൾ കെട്ടി നൽകി. കഴിഞ്ഞ ദിവസം നടന്ന ജന്മാഷ്ടമി നല്ല രീതിയിൽ ആഘോഷിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. 

സെപ്റ്റംബർ എട്ടിന് ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഋഷി സുനക്കിനെ സ്വീകരിച്ചത് ബീഹാറിലെ ബക്‌സർ എംപിയും കേന്ദ്രമന്ത്രിയുമായ അശ്വിനി കുമാർ ചൗബെയെയാരിന്നു. ജയ് ശ്രീറാം എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് ഇരുവരും സന്തോഷം പങ്കുവെച്ചത്. ഭഗവാൻ ശ്രീരാമനും സഹോദരൻ ലക്ഷ്മണനും ഗുരു മഹർഷി വിശ്വാമിത്രനിൽ നിന്ന് ദീക്ഷ സ്വീകരിച്ച് തഡ്കയെ വധിച്ച സ്ഥലമാണ് ബക്സർ എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അശ്വിനി കുമാർ ചൗബെ വിവരിച്ചു നൽകി. ഋഷി സുനക്കിന് രുദ്രാക്ഷവും ഭഗവദ്ഗീതയും അശ്വിനി ചൗബെ സമ്മാനിക്കുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !