തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച വാര്‍ത്തകള്‍ ടെലിവിഷൻ ചാനലുകളിലൂടെയാണ് അറിഞ്ഞതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
മന്ത്രിസ്ഥാനത്ത് നിന്ന് പുറത്ത് പോകേണ്ടി വന്നാല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിക്കൊപ്പം തന്നെ നില്‍ക്കുമെന്നും ആന്റണി രാജു വ്യക്തമാക്കി.ഇടതു മുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. നടക്കാനിരിക്കുന്ന ഇടതുമുന്നണി യോഗത്തിന്റെ അജണ്ട നിശ്ചയിച്ചിട്ടില്ല. ജനങ്ങളിലേക്ക് എത്താൻ മന്ത്രിസ്ഥാനം വേണമെന്നില്ല. ഗതാഗത വകുപ്പ് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ആന്റണി രാജു വ്യക്തമാക്കി.
എല്‍.ഡി.എഫ് പുനഃസംഘടനക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുൻധാരണപ്രകാരം ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറി പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഗതാഗത വകുപ്പ് ഏറ്റെടുക്കാൻ ഗണേഷ് കുമാറിന് താല്പര്യമില്ലെന്നാണ് സൂചന . അങ്ങനെയെങ്കില്‍ എ.കെ ശശീന്ദ്രന് ഗതാഗത വകുപ്പ് നല്കി ഗണേഷ് കുമാറിന് വനം വകുപ്പ് നല്‍കിയേക്കും. സി.പി.എം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.