തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ വ്യക്തി എന്ന നിലയില്‍ മിടുമിടുക്കി എന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ.
പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പില്‍ അച്ചു സ്ഥാനാര്‍ത്ഥിയാകുമോ എന്ന മാധ്യമം പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.താൻ പ്രതിപക്ഷ നേതാവാകാൻ ആഗ്രഹിച്ചെന്ന ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ കുത്തിപ്പൊക്കാൻ ഇല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി ഡി സതീശൻ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം വാര്‍ത്താസമ്മേളനം നടന്നതിനെ ചൊല്ലി സതീശനും സുധാകരനും ഇടയിലുണ്ടായ ആശയക്കുഴപ്പം ഒറ്റപ്പെട്ട സംഭവമാണെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.