വാടകക്കാരായ അമ്മയെയും മകളെയും വീട്ടില്‍ നിന്നിറക്കിവിട്ട ശേഷം വീട്ടില്‍ താമസമാക്കി വീട്ടുടമ,

തിരുവനന്തപുരം ബാലരാമപുരത്ത് അമ്മയെയും മകളെയും പുറത്താക്കി വീട്ടുടമ. ലോട്ടറി വിറ്റ് ജീവിക്കുന്ന ശ്രീകലയെയും മകളെയുമാണ് ഇറക്കിവിട്ടത്.ഒരുമാസത്തെ വാടക മുടങ്ങിയതാണ് പുറത്താക്കാൻ കാരണം.

തിരുവനന്തപുരം വെടിവച്ചാൻകോവിലില്‍ കഴിഞ്ഞ 11 മാസമായി താമസിക്കുന്ന വാടക വീട്ടില്‍ നിന്നാണ് ശ്രീകലയെയും 18 വയസ്സുകാരി മകളെയും വീട്ടുടമ ഇറക്കിവിട്ടത്. ഈ മാസം 30 വരെ വാടക കരാറും നിലനില്‍ക്കുന്നുണ്ട്. ഒരു മാസത്തെ വാടക മുടങ്ങിയെന്ന കാരണത്താലാണ് വീട്ടുടമ ഇരുവരെയും പുറത്താക്കിയത്.

ഇരുവരെയും പുറത്താക്കിയ വീട്ടുടമ വീട്ടില്‍ താമസവും ആരംഭിച്ചു. നരുവാമൂട് പൊലീസ് സംഭവസ്ഥലത്തെത്തി. രണ്ടുദിവസം കൂടി വാടക വീട്ടില്‍ താമസിക്കാനും, പിന്നീട് സര്‍ക്കാറിന്റെ ഷെല്‍ട്ടറിലേക്ക് മാറ്റാമെന്നും പൊലീസ് പറഞ്ഞെങ്കിലും വാടക വീട്ടില്‍ തുടരാൻ ശ്രീകലയ്ക്കും മകള്‍ക്കും ഭയമായിരുന്നു. തുടര്‍ന്ന് ശ്രീകലയുടെ അയല്‍വാസിയും സുഹൃത്തുമായ സ്ത്രീയുടെ വീട്ടിലേക്ക് ഇരുവരെയും മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !