തിരുവന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐസിയു, വെന്റിലേറ്റര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.നിലവിലുള്ള സ്ഥിതി തുടരുന്നതാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടിരുന്നു. വെൻ്റിലേറ്ററിന് അഞ്ഞൂറു രൂപയും ഐ സി യു വിന് ആയിരം രൂപയുമാണ് ഈടാക്കുന്നത്. മഞ്ഞ കാര്‍ഡുകാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് സൗജന്യം. മഞ്ഞകാര്‍ഡില്ലാത്ത ആയിരങ്ങളാണ് ആശിപത്രിയിലെത്തുന്നതെന്നും ഇവര്‍ക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പൊതുപ്രവര്‍ത്തകനായ നജീവ് ബഷീര്‍ സമര്‍പ്പിച്ച കേസിലായിരുന്നു നടപടി.
മെഡിക്കല്‍ കോളേജില്‍ പുതുക്കിയ ഐ സി യു നിരക്കുകള്‍ പിൻവലിക്കും
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ഐസിയുവിനും വെന്റിലേറ്ററിനുമുള്ള പുതുക്കിയ നിരക്കുകള്‍ പിൻവലിക്കുമെന്ന് സൂപ്രണ്ട് ഡോ എ നിസാറുദീൻ അറിയിച്ചു. അതേസമയം എ പി എല്‍ കാര്‍ഡ് ഒഴികെയുള്ള എല്ലാവര്ക്കും ഇവ സൗജന്യമാണ്. കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് ഐസിയുവിലെ ഫീസ് ഈടാക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രി വികസന സമിതി ഫീസ് പുനരാംഭിക്കാൻ തീരുമാനിച്ചത്. ആശുപത്രിയില്‍ ലഭ്യമായ വിവിധ ചികിത്സാ പദ്ധതികളില്‍ അവയുടെ പാക്കേജിലുള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഫീസ് ഈടാക്കില്ല.
മോര്‍ച്ചറിയില്‍ ഫീസ് ഈടാക്കി മൃതദേഹം സൂക്ഷിക്കുന്നതു നിര്‍ത്തി വച്ചതു സംബന്ധിച്ചും സൂപ്രണ്ട് വ്യക്തത വരുത്തി. ദിവസേന ഇരുപതു പോസ്റ്റുമോര്‍ട്ടം വരെ നടക്കുന്ന സാഹചര്യത്തിലും അത്രയും തന്നെ അജ്ഞാത മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട അവസ്ഥയിലും പുറത്തു നിന്നു കൊണ്ടുവരുന്ന മൃതദേഹം സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്.
മാത്രമല്ല, ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അറ്റകുറ്റപ്പണിയ്ക്കായി അഞ്ചു ഫ്രീസറുകള്‍ വരെ മാറ്റിവയ്ക്കേണ്ടിയും വരും. ഈ സാഹചര്യത്തിലാണ് വാടക ഈടാക്കി മൃതദേഹം സൂക്ഷിക്കുന്നതിനു കഴിയാതെ വരുന്നതെന്നും ഡോ എ നിസാറുദീൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.