ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ.; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാ അവലോകനം ഇന്നുമുതൽ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ അവലോകനയോഗം ഇന്നു രാവിലെ 9.30ന്‌ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനമാണ്‌ നടക്കുക.

പകൽ 1.30 വരെ പ്രമുഖ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനം നടക്കും. വൈകിട്ട് 3.30 മുതൽ അഞ്ചുവരെ പൊലീസ് ഓഫീസർമാരുടെ യോഗത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ വിലയിരുത്തും. ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക്‌ കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത്‌ നാല്‌ മേഖലാ യോഗങ്ങൾ നടത്താൻ തീരുമാനിച്ചത്. 

ജില്ലകളിലെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള നടപടികളുമുണ്ടാകും. 29ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ അവലോകനം തൃശൂർ ഈസ്റ്റ് ഫോർട്ട് ലൂർദ് ചർച്ച് ഹാളിൽ നടക്കും. 

എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗം ഒക്ടോബർ മൂന്നിന് എറണാകുളം ബോൾഗാട്ടി പാലസിലായിരിക്കും. കാസർകോട്‌, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം ഒക്ടോബർ അഞ്ചിന് കോഴിക്കോട് മറീന കൺവൻഷൻ സെന്ററിൽ ചേരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !