തിരുവനന്തപുരം:ജ്യോതിഷാലയത്തിലെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് സ്വര്‍ണ്ണവും പണവും തട്ടിയ കേസില്‍ യുവാവ് പിടിയില്‍.
പാരിപ്പള്ളിയിലെ ജ്യോതിഷാലയത്തിലെത്തിയ കല്ലമ്പലം സ്വദേശിനിയായ യുവതിയെ ഫെബ്രുവരിയിലാണ് ബിജു പരിചയപ്പെടുന്നത്. അമാനുഷിക ശക്തിയുണ്ടെന്ന് ബിജു യുവതിയെയും വീട്ടുകാരെയും ആദ്യം വിശ്വസിപ്പിച്ചു. വിധവയായ യുവതിയുടെ ദേഹത്ത് ഭര്‍ത്താവിന്റെ ബാധ ഉണ്ടെന്ന് ഇയാള്‍ യുവതിയുടെ രക്ഷിതാക്കളെ പറഞ്ഞ് ഭയപ്പെടുത്തി. തുടര്‍ന്ന് ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ബിജു യുവതിയുടെ വീട്ടില്‍ താമസം തുടങ്ങി.
പിന്നീടുള്ള ദിവസങ്ങളില്‍ യുവതിയെ ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയെ വിവാഹം കഴിക്കാമെന്ന് ബിജു വാക്കും നല്കി. തനിക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെന്നും അത് തീര്‍ത്താല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നുമായിരുന്നു ഉറപ്പ്. അങ്ങനെ യുവതിയുടെ ഏഴര പവൻ സ്വര്‍ണാഭരണങ്ങളും 64,000 രൂപയും പ്രതി കൈക്കലാക്കി. യുവതിയുടെ ജാമ്യത്തിന്മേല് മൂന്നരലക്ഷം രൂപ കടവും തരപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ പ്രതി വീട്ടില്‍ നിന്നും മുങ്ങി.
ഇതിനിടെ പ്രതി ബിജു കുണ്ടറ മുളവനയില്‍ ഉണ്ടെന്നുള്ള വിവരം യുവതിക്ക് ലഭിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ അവിടെയെത്തി എത്തി ഇയാളെ കയ്യോടെ പൊക്കി. മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ബിജുവിന്റെ ഒളിച്ച് താമസം. യുവതിയുടെ പരാതിയില്‍ കല്ലമ്പലം പോലീസ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.