ആര്‍.എസ്.എസ്സിന് മുകുന്ദന്‍റെ ശൈലിയാണെങ്കില്‍ എനിക്ക് ഇഷ്ടമാണ്: സി. ദിവാകരൻ,

തിരുവനന്തപുരം: അന്തരിച്ച ബി.ജെ.പി നേതാവ് പി.പി മുകുന്ദനെ പ്രകീര്‍ത്തിച്ച്‌ സി.പി.ഐ നേതാവ് സി. ദിവാകരൻ. മുകുന്ദൻ ഏറ്റവും ഇഷ്ടമുള്ള നേതാവാണ്. അദ്ദേഹത്തിന്റെ ശൈലിയാണ് ആര്‍.എസ്.എസ്സിനെങ്കില്‍ തനിക്കിഷ്ടമാണെന്നും ദിവാകരൻ പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന പി.പി മുകുന്ദന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സി. ദിവാകരന്‍. ''ആര്‍.എസ്.എസുകാരെ കുറിച്ച്‌ ഞങ്ങള്‍ പ്രചരിപ്പിക്കുന്നതെല്ലാം വേറെ കഥകളാണ്. എല്ലാവരും മുകുന്ദേട്ടനെ പോലെ ആണെങ്കില്‍ പിന്നെ ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ക്ക് ദുരഭിമാനമുണ്ട്. സുരേന്ദ്രനും കുറച്ച്‌ ഉണ്ടായിരിക്കും. പക്ഷേ അദ്ദേഹത്തിന് അതുണ്ടായിരുന്നില്ല-അദ്ദേഹം പറഞ്ഞു.

മുകുന്ദേട്ടനെ പാടിപ്പുകഴ്ത്തിയാല്‍ പോരാ, അദ്ദേഹത്തിന്റെ സ്‌റ്റൈല്‍ പിന്തുടരാൻ കഴിയണം എന്നാണ് ബി.ജെ.പിക്കാരോട് പറയാനുള്ളത്. യഥാര്‍ത്ഥത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് ശൈലിയുള്ള ആളാണ് അദ്ദേഹം. കമ്മ്യൂണിസ്റ്റുകാരുടെ ശൈലിയെല്ലാം ഇപ്പോള്‍ പോയി. പക്ഷേ അദ്ദേഹം അത് വിടാതെ പിന്തുടര്‍ന്നുവെന്നും ദിവാകരൻ കൂട്ടിച്ചേര്‍ത്തു.

മസ്കറ്റ് ഹോട്ടലില്‍ നടന്ന അനുസ്മരണ ചടങ്ങ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. രണ്ടുചേരിയില്‍ പ്രവര്‍ത്തിച്ചപ്പോഴും വ്യക്തിബന്ധത്തില്‍ കോട്ടം തട്ടാതിരിക്കാൻ മുകുന്ദൻ ശ്രദ്ധിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സംഘര്‍ഷം നിറഞ്ഞ നാളുകളില്‍ പരസ്പരബഹുമാനത്തോടെ പ്രവര്‍ത്തിക്കാൻ സാധിച്ചതായും അദ്ദേഹം അനുസ്മരിച്ചു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മന്ത്രി ആന്‍റണി രാജു, മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകൻ എസ്. സേതുമാധവൻ, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !