തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവയുടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു..jpeg)
പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സെപ്റ്റംബര്‍ 23 വരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. പട്ടികയിലെ വിവരങ്ങളില്‍ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.
ഓണ്‍ലൈൻ അപേക്ഷകള്‍ sec.kerala.gov.inല്‍ രജിസ്റ്റര്‍ ചെയ്യണം. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാൻ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രറല്‍ രജിസ്ട്രേഷൻ ഓഫീസര്‍ക്ക് നല്‍കണം. കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയും പഞ്ചായത്ത്, നഗരസഭയില്‍ സെക്രട്ടറിയുമാണ് ഇലക്ട്രറല്‍ രജിസ്ട്രേഷൻ ഓഫീസര്‍.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.