കേന്ദ്ര ഏജൻസികളെ പേടി'; ബിജെപി ബന്ധമുള്ള ജെഡിഎസിനെ സംരക്ഷിക്കുന്നത് സിപിഎമ്മെന്ന് പ്രതിപക്ഷം,

തിരുവനന്തപുരം: ദേശീയതലത്തില്‍ എൻഡിഎയുടെ ഭാഗമായിട്ടും എല്‍ഡിഎഫില്‍ തുടരുന്ന ജനതാദള്‍ - എസിനെ മുന്നണിയില്‍ ഉറപ്പിച്ച്‌ നിര്‍ത്തുന്നത് സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

തട്ടിപ്പുകേസുകളില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഡെമോക്ലിസിന്‍റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ തൂങ്ങിനില്‍ക്കുന്നതിനാല്‍ സിപിഎമ്മിന് ഭയമാണെന്നും സതീശൻ പറഞ്ഞു.

എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എല്‍ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വ്യക്തമാക്കണം. 

ജെഡിഎസ് ബിജെപി പാളയത്തില്‍ എത്തിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയും എല്‍ഡിഎഫും മൗനം തുടരുന്നത് ദുരൂഹമാണ്. സംഘപരിവാര്‍ വിരുദ്ധ നിലപാടില്‍ അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ജെഡിഎസിനെ എല്‍ഡിഎഫില്‍ നിന്നു പുറത്താക്കണം. 

ബിജെപി സഖ്യത്തിന്‍റെ ഭാഗമായ ജെഡിഎസിന്‍റെ പ്രതിനിധി കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തു. കേരളത്തില്‍ എന്‍ഡിഎ - എല്‍ഡിഎഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !