തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പും ക്രമക്കേടും പുറത്തുകൊണ്ടുവന്ന സി.പി.എം മുൻ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്.
സുരേഷിന്റെ പൊറത്തിശേരിയിലെ വീടിന് മുന്നിലും ശാരീരിക അസ്വസ്ഥതകള്‍ കാരണം ചികിത്സയില്‍ കഴിയുന്ന ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. 2005ല്‍ ബാങ്കിന്റെ സിവില്‍ സ്റ്റേഷൻ എക്സ്റ്റൻഷൻ കൗണ്ടര്‍ മാനേജരായിരുന്നു സുരേഷ്.
2015ല്‍ പൊറത്തിശേരിയിലെ ഒരു വ്യക്തിയുടെ 67,500 രൂപയുടെ നിക്ഷേപത്തില്‍ നിന്ന് സെക്രട്ടറിയും വനിതാ ജീവനക്കാരിയും ചേര്‍ന്ന് ലോണെടുത്തതിനെക്കുറിച്ച് പരാതിപ്പെട്ടതോടെ സുരേഷിനെതിരെ ബാങ്ക് അധികൃതര്‍ വനിതാ ജീവനക്കാരിയില്‍ നിന്നും പരാതി എഴുതി വാങ്ങി. 2015 നവംബര്‍ 11ന് സസ്പെൻഡ് ചെയ്തു. ഇതോടെ സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. 2018 ആഗസ്റ്റ് 20ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. 2019 ജനുവരി 16ന് ജോയിന്റ് രജിസ്ട്രാര്‍ക്കും ക്രമക്കേട് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ഷാജൂട്ടനും ക്രമക്കേട് സംബന്ധിച്ച് പരാതിപ്പെട്ടിരുന്നു. ഭീഷണിയുണ്ടെന്ന് സുഹൃത്തുക്കളില്‍ നിന്ന് അറിഞ്ഞതോടെ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ രണ്ടുവര്‍ഷം മുൻപ് സി.സി ടിവി സ്ഥാപിച്ചിരുന്നു. തട്ടിപ്പിനെതിരായ പ്രതിഷേധ പരിപാടികളിലും സജീവമായിരുന്നു. പിന്നീട് സി.പി.എം പുറത്താക്കി. ബി.ജെ.പിയില്‍ ചേര്‍ന്നശേഷം കൗണ്‍സിലറായി.
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഇ.ഡിയുടെ പിടിയിലായ സതീശനും ഇടനിലക്കാരനുമായി 9 ആധാരങ്ങള്‍ നടത്തിക്കൊടുത്തെന്നും വഴിവിട്ട ഇടപാടുകള്‍ അറിഞ്ഞിരുന്നില്ലെന്നും ആധാരം എഴുത്തുകാരൻ ജോഫി കൊള്ളന്നൂര്‍. സതീശനെ വര്‍ഷങ്ങളായി പരിചയമുണ്ട്. സതീശനായി ആധാരം എഴുതാൻ തുടങ്ങിയിട്ട് ഒരു കൊല്ലമായി. ഏതാണ്ട് മുക്കാല്‍ കോടിയുടെ ഇടപാടുകളുണ്ടായി.
സതീശൻ, ഭാര്യ, സഹോദരൻ, മധുസൂദനൻ എന്നിവര്‍ക്കായാണ് ആധാരങ്ങള്‍ ചെയ്തത്. സതീശനും സഹോദരനുമാണ് വന്നിരുന്നത്. ഭാര്യയുടെ പേരില്‍ തൃശൂരിലെ വെളപ്പായയിലും സഹോദരനായി കണ്ണൂരിലും സ്ഥലം വാങ്ങിയതിന്റെ ആധാരങ്ങളാണ് ചെയ്തു കൊടുത്തത്. രണ്ട് ആധാരങ്ങള്‍ ചെറിയതായിരുന്നു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.