ഇ.ഡി.യെ ഉപയോഗിച്ച്‌ സുരേഷ്‌ഗോപിക്ക്‌ സീറ്റൊപ്പിക്കാനുള്ള ബി.ജെ.പി. വേട്ട: എം.കെ. കണ്ണന്‍,

തൃശൂര്‍: ഇ.ഡിയെ ഉപയോഗിച്ച്‌ നടത്തുന്നത്‌ സുരേഷ്‌ഗോപിക്ക്‌ സീറ്റൊപ്പിക്കാനുള്ള ബി.ജെ.പി. വേട്ടയാണ്‌ സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക്‌ വൈസ്‌ ചെയര്‍മാനും തൃശൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റുമായ എം.കെ. കണ്ണന്‍.

സതീഷ്‌ കുമാറുമായി വര്‍ഷങ്ങളായുള്ള പരിചയമാണെന്നും വായ്‌പ ഇടപാടുകളില്‍ സഹായിച്ചിട്ടില്ലെന്നും കണ്ണന്‍ പറഞ്ഞു. ഇ.ഡിയേക്കാള്‍ വലിയ ആളാണോ അനില്‍ അക്കരയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങള്‍ കൊടുത്ത വാര്‍ത്ത പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

കൊടുങ്ങല്ലൂര്‍ കേസ്‌ എന്നൊന്നില്ല. എ.സി. മൊയ്‌തീന്‍ ജയിലില്‍ പോകുമെന്ന്‌ പറയുന്നത്‌ അനില്‍ അക്കരയാണ്‌. ബി.ജെ.പി. നടത്തിയ ജാഥ രാഷ്ര്‌ടീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.-ഇ.ഡി.-കോണ്‍ഗ്രസ്‌ കൂട്ടുകെട്ടാണ്‌ വ്യക്‌തമാകുന്നതെന്നും എം.കെ. കണ്ണന്‍ ആരോപിച്ചു. 

ഇഡി റെയ്‌ഡ്‌ അല്ല പരിശോധനയാണ്‌ നടത്തിയത്‌. റെയ്‌ഡിനെ രാഷ്ര്‌ടീയമായും നിയമപരമായും നേരിടും. ബാങ്കിലെ അക്കൗണ്ടിലെ വിവരങ്ങള്‍ പരിശോധിക്കുകമാത്രമാണ്‌ ഇ.ഡി. ചെയ്‌തത്‌. സതീഷിന്റെ അക്കൗണ്ട്‌ രേഖകള്‍ തേടി. അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇ.ഡി. കൊണ്ടുപോയെന്നും എം.കെ. കണ്ണന്‍ വ്യക്‌തമാക്കി. തന്നോട്‌ ബാങ്കിലെത്താന്‍ ഇഡി ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ്‌ ചെന്നത്‌. തൃശൂര്‍ സഹകരണ ബാങ്കില്‍ സതീഷിന്‌ ചെറിയ നിക്ഷേപങ്ങള്‍ മാത്രമാണ്‌ ഉള്ളതെന്നും എം.കെ. കണ്ണന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !