പുതുപ്പള്ളിയിൽ പരാജയം ഉറപ്പാക്കിയ എൽഡിഎഫ് മുൻകൂർ ജാമ്യം എടുക്കൻ ശ്രമിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കിയ ഇടതുപക്ഷ നേതാക്കൾ അടിസ്ഥാനരഹിതമായ യുഡിഎഫ്, ബിജെപി ബന്ധം ആരോപിച്ച് മുൻകൂർ ജാമ്യം എടുക്കാൻ ശ്രമിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലും, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ,യുഡിഎഫിന് ക്ഷീണം വന്നത് ജോസ് കെ.മാണി വിഭാഗം ഇടതുപക്ഷത്തേക്ക് പോയത് മൂലമാണ് എന്ന് പ്രചരിപ്പിക്കുന്ന കേരളാ കോൺഗ്രസ് (എം) നേതാക്കളുടെ വീമ്പ് പറച്ചിൽ എട്ടാം തീയതി വോട്ടെണ്ണുമ്പോൾ അവസാനിക്കുമെന്നും സജി പറഞ്ഞു.

ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെ വേട്ടയടിയവർ മരണശേഷവും അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും വേട്ടയാടി കൊണ്ടിരിക്കുന്നതിന് പുതുപ്പള്ളിയിലെ ജനാധിപത്യ വിശ്വാസികൾ  ബാലറ്റിലൂടെ മറുപടി നൽകിയിട്ടുണ്ടെന്നും സജി അഭിപ്രായപ്പെട്ടു.

ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 20,000 ന് മുകളിൽ എത്രവർദ്ധന ഉണ്ടാകും എന്ന് ആലോചിച്ച് എൽഡിഎഫ് നേതാക്കൾ വിഭ്രാന്തിയിൽ ആണെന്നും സജി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !