പ്രാർത്ഥനകൾ വിഫലം അയർലണ്ട് മലയാളി റോജി.പി.ഇടിക്കുള എല്ലാവരെയും വിട്ടുപിരിഞ്ഞു

വാചാലനായ സുഹൃത്തിൻ്റെ ഫോൺ വിളികൾക്കും  ഇനിയും കാത്തിരുന്ന  സൗഹൃദ്ദ ലോകത്തെയും വീട്ടുകാരെയും  ഞെട്ടിച്ചു,  ആകസ്മികമായി ഉണ്ടായ സ്‌ട്രോക്കിനെ തുടർന്ന് ഒരാഴ്ച്ചയോളമായി അയർലണ്ടിൽ  ഹോസ്പിറ്റലിൽ  ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി റോജി.പി. ഇടിക്കുള ( Roji P Idicula ) ന്ന് വൈകിട്ട് 6.30 മണിയോടെ ഈ ലോകത്തോട് വിടപറഞ്ഞു. 38 വയസ്സായിരുന്നു. 

യുഎൻഎയുടെ സജീവ പ്രവർത്തകനും അയർലണ്ടിൽ ഗോൾവേയിലെ ട്യൂമിൽ  നേഴ്സുമായ റോജി പി ഇഡിക്കുള,  അയർലണ്ടിലെ Beaumont ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സംഘടനാ, പ്രവർത്തകൻ എന്നതിലുപരി  സുഹൃത്തുകൾക്കും വീട്ടുകാർക്കും  പ്രിയപ്പെട്ടവൻ ആയിരുന്നു റോജി എന്നും അതിനാൽ ആശുപത്രിൽ അഡ്‌മിറ്റ്‌ ആയ നാൾ മുതൽ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി അനേകർ  പ്രാർത്ഥിച്ചു കാത്തിരുന്നു. 

Roji.P.Idicula

മംഗലാപുരത്തെ  ആൽവാസ് കോളേജിൽ  നിന്ന് നഴ്‌സിംഗ്  ബിരുദം പൂർത്തിയാക്കി. അയർലണ്ടിൽ  വരുന്നതിന് മുമ്പ് മംഗലാപുരത്തും കേരളത്തിലുമായി 3 വ്യത്യസ്ത ആശുപത്രികളിൽ OT സ്റ്റാഫായി  കരിയർ ആരംഭിച്ചു, തുടർന്ന് വിദേശത്ത്, ഖത്തറിൽ  ജോലി ചെയ്യുകയും അതിനുശേഷം ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ  കുടുംബം നാല് വർഷം മുൻപ് അയർലണ്ടിലേയ്ക്ക്  മൈഗ്രേറ്റ് ചെയ്യുകയുമായിരുന്നു. അയർലണ്ടിൽ  കോർക്കിലായിരുന്ന റോജിയുടെ കുടുംബം കുടിയേറിയത്. ഒരു വർഷം മുമ്പാണ് കൗണ്ടി ഗോൾവേയിൽ താമസം തുടങ്ങിയത്.

പത്തനംതിട്ട കുളനട മന്തുക പുതുപ്പറമ്പിൽ ( വലിയ വിളയിൽ റോജി വില്ല ) പരേതനായ ജോൺ ഇടിക്കുളയുടെയും,റോസമ്മ ഇടിക്കുളയുടെയും മകനാണ്.

ഭാര്യ: സ്നേഹ ( സ്റ്റെല്ലാ മാരീസ് നഴ്‌സിംഗ് ഹോം, ടൂം, ഗാൽവേ സ്റ്റാഫ് നഴ്‌സ് )
മക്കൾ: എവ്‌ലീൻ (7). എൽസ (5) 

യുഎൻഎയുടെ മുൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്നു കൂടാതെ  UNIQ-ന്റെ എക്‌സിക്യൂട്ടീവ് അംഗവുമാണ് നിര്യാതനായ റോജി പി ഇടിക്കുള.

സംസ്‌കാര ശുശ്രുഷകൾ പിന്നീട് , കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !