കാനഡയിൽ ബോട്ടിൽ നിന്നു വീണു മലയാളി യുവാ വിന് ദാരുണ അന്ത്യം

തളിപ്പറമ്പ്: കാനഡയിൽ ബോട്ടിൽ നിന്നു വീണു മലയാളി യുവാവ് ദാരുണമായി കൊല്ലപ്പെട്ടു.

കണ്ണൂർ തളിപ്പറമ്പ് പുഷ്പഗിരി സ്വദേശിയും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ജോർജ് വടകരയുടെ മകൻ അതുൽ ജോർജാണ് (30) മരിച്ചത്.

കാനഡയിലെ കിച്ചനർ എന്ന സ്ഥലത്ത് അതുലും കുടുംബവും കഴിഞ്ഞദിവസം നടത്തിയ ബോട്ട് സവാരിക്കിടയിൽ അതുൽ വെള്ളത്തിൽ വീഴുകയായിരുന്നെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

കോടഞ്ചേരി കുമ്മായത്തൊട്ടിയിൽ കുടുംബാംഗമായ ഭാര്യ ഡോ.ജീവ അതുലിനൊപ്പം കാനഡയിൽ ജോലി ചെയ്യുകയായിരുന്നു. ജീവയും ജീവയുടെ പിതാവും മാതാവും ബോട്ട് സവാരിയിൽ ഒപ്പമുണ്ടായിരുന്നു. 

അതുലിന്റെ മാതാവ്: ശോഭ കുടിയാന്മല മഞ്ചപ്പിള്ളിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: അലിൻ മരിയ (ലെനോവ), അഖിൽ (യുകെ). മൃതദേഹം  നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !