ബലാത്സംഗ പരാതി പിന്‍വലിച്ചില്ല, കാമുകിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു; ഭാര്യയുടെ സഹായത്തോടെ സ്യുട്ട്‌ക്കേസിലാക്കി മൃതദേഹം നദിയിൽ തള്ളി,

മുംബൈ: മഹാരാഷ്ട്രയില്‍ ഗ്രാഫിക് ഡിസൈനര്‍ കാമുകിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. ഭാര്യയുടെ സഹായത്തോടെ മൃതദേഹം സ്യൂട്ട്‌ക്കേസിലാക്കി അരുവിയില്‍ തള്ളി. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

പാല്‍ഘര്‍ ജില്ലയിലെ നൈഗാവിലാണ് സംഭവം. 34കാരനായ ഗ്രാഫിക് ഡിസൈനര്‍ 28കാരിയായ കാമുകിയെയാണ് കൊലപ്പെടുത്തിയത്.വീട്ടില്‍ വച്ച് ബക്കറ്റിലെ വെള്ളത്തില്‍ യുവതിയെ മുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഭാര്യയുടെ സഹായത്തോടെ മൃതദേഹം സ്യൂട്ട്‌ക്കേസിലാക്കി  150 കിലോമീറ്റര്‍ അകലെയുള്ള അരുവിയില്‍ തള്ളി. സ്‌കൂട്ടറിലാണ് ഇവര്‍ മൃതദേഹം കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു.

കേസില്‍ പ്രതി മനോഹര്‍ ശുക്ലയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. പിന്നീട് ഭാര്യ പൂര്‍ണിമയുടെ അറസ്റ്റും രേഖപ്പെടുത്തി. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ഓഗസ്റ്റ് പകുതിയോടെ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്.

ചോദ്യം ചെയ്യലില്‍ മനോഹര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. ഹയര്‍ സ്റ്റെലിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു യുവതി. 2019ല്‍ മനോഹറിനെതിരെ യുവതി ബലാത്സംഗ കേസ് കൊടുത്തിരുന്നു. ഇത് പിന്‍വലിക്കണമെന്ന ആവശ്യം യുവതി നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

2103ലാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. 2018ല്‍ പൂര്‍ണിമയെ വിവാഹം ചെയ്തിട്ടും മനോഹര്‍ യുവതിയുമായുള്ള ബന്ധം തുടര്‍ന്നതായും പൊലീസ് പറയുന്നു. 2019ല്‍ ഇരുവരും തമ്മിലുള്ള ബന്ധം പൂര്‍ണിമ കൈയോടെ പിടികൂടി. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.

മനോഹര്‍ ശുക്ല കുറ്റസമ്മതം നടത്തിയതിന് പിന്നാലെ കൊലപാതക ദിവസം അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചു. ടാറ്റൂവിന്റെ സഹായത്തോടെയാണ് മരിച്ചത് യുവതിയാണെന്ന് സ്ഥിരീകരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !