മുംബൈ: മദ്യപിക്കാൻ പണം നല്‍കാത്തതിന്റെ പേരില്‍ യുവാവ് പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം.
ഡ്രൈവറായ രാജ്പുര്കാര് മദ്യപിച്ചാണ് ശനിയാഴ്ച രാത്രി വീട്ടിലെത്തിയത്. കൂടുതല്‍ മദ്യം വാങ്ങാനായി ഇയാള്‍ ഭാര്യയോടും പിതാവിനോടും പണം ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നല്‍കിയില്ല.
ഇതില്‍ പ്രകോപിതനായി ആണ് ഇയാള്‍ പിതാവിനെ ആക്രമിച്ചത്. സമീപവാസികള്‍ ചേര്‍ന്ന് പരിക്കേറ്റയാളെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.