മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു,

മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതായി ആരോപണം. പാലപ്പെട്ടി സ്വദേശിനി റുക്‌സാനയ്ക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട റുക്സാനയെ വിദഗ്ധ ചികിത്സയ്ക്കായി  തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റുക്‌സാനയെ ചില ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ കീഴിലുള്ള പൊന്നാനി മാതൃശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ മാറുന്നതിന് രക്തം നല്‍കാന്‍ തീരുമാനിച്ചു. റുക്‌സാനയുടേത് ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തമാണ്. എന്നാല്‍ ബി പോസിറ്റീവ് രക്തമാണ് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രക്തം മാറിയെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതായി ബന്ധുക്കള്‍ പറയുന്നു. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് റുക്‌സാന. 

സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പൊന്നാനി മാതൃശിശു ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തി.വീഴ്ച സംബന്ധിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് പ്രതിഷേധക്കാരോട് പറഞ്ഞു. ആശുപത്രിയില്‍ നടന്ന സംഭവം മലപ്പുറം ഡിഎംഒയെ അറിയിച്ചു. സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടി,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !