12കാരിയെ ബലാത്സഗം ‌ചെയ്‌ത 54കാരന് 109 വര്‍ഷം കഠിന തടവും പിഴയും,

മഞ്ചേരി : പന്ത്രണ്ടുകാരിയെ പലതവണ ബലാത്സംഗം ചെയ്ത അമ്പത്തിനാലുകാരന് 109 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ.അരീക്കോട് വാലില്ലാപ്പുഴ സ്വദേശിയെയാണ് മഞ്ചേരി രണ്ടാം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്.

12 വയസിനുതാഴെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിനും രക്തബന്ധത്തില്‍പ്പെട്ടവര്‍തന്നെ ബലാല്‍ക്കാരംചെയ്തതിനും പീഡനം ആവര്‍ത്തിച്ച കുറ്റത്തിനും 30 വര്‍ഷംവീതം കഠിന തടവും 25,000 രൂപവീതം പിഴയുമാണ് ശിക്ഷ.

പിഴയടക്കാത്തപക്ഷം ഒരോ വകുപ്പിലും നാലുമാസംവീതം അധിക തടവും അനുഭവിക്കണം. ശാരീരികമായുള്ള അതിക്രമം നടത്തിയ കുറ്റത്തിന് മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. മൂന്ന് വകുപ്പുകളിലും ആറുവര്‍ഷംവീതം കഠിന തടവും 5000 രൂപവീതം പിഴയുമാണ് ശിക്ഷ. 

പിഴയടക്കാത്തപക്ഷം ഒരോവകുപ്പിലും ഓരോമാസംവീതം തടവും അനുഭവിക്കണം. കുട്ടിയെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ഒരുവര്‍ഷത്തെ കഠിന തടവുമാണ് ശിക്ഷ. പ്രതി പിഴയടക്കുന്നപക്ഷം തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 16 സാക്ഷികളെ കോടതി മുമ്ബാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രതിയെ തവനൂര്‍ സെൻട്രല്‍ ജയിലിലേക്കയച്ചു.

2022 ആഗസ്തുമുതല്‍ ജനുവരി 24 വരെയുള്ള കാലയളവില്‍ ബാലികയെ പ്രലോഭിപ്പിച്ച്‌ കടയിലേക്കെന്ന് വിശ്വസിപ്പിച്ച്‌ കൂട്ടിക്കൊണ്ടുപോയി മഞ്ചേരിയില്‍വച്ച്‌ ബലാത്സംഗംചെയ്യുകയായിരുന്നു. രണ്ട് ഭാര്യമാരുള്ള പ്രതി സമാനരീതിയില്‍ പലതവണ തെറ്റ് ആവര്‍ത്തിച്ചതായും പരാതിയിലുണ്ട്. 

കൂട്ടുകാരി വഴിയാണ് കുട്ടി സ്കൂളിലെ അധ്യാപികയോട് പീഡന വിവരം പറഞ്ഞത്. അധ്യാപിക അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈൻ കേസെടുക്കാൻ മഞ്ചേരി പൊലീസിന് നിര്‍ദേശം നല്‍കി. മഞ്ചേരി ഇൻസ്പെക്ടര്‍ റിയാസ് ചാക്കീരിയാണ് 2023 ഫെബ്രുവരി 11ന് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചതും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !