സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്നു; വീട്ടില്‍ കയറി മര്‍ദിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്നു,

മലപ്പുറം: മലപ്പുറത്ത് യുവതിയെ മര്‍ദിച്ച്‌ അവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു. പുളിക്കല്‍ വലിയപറമ്പിനു സമീപം ഉണ്യത്തിപറമ്പില്‍ പി.എൻ.അര്‍ഷാദിന്റെ ഭാര്യ മനീഷ പര്‍വിനെ(27) യാണ് മോഷ്ടാവ് മര്‍ദിച്ച്‌ അവശയാക്കി മാലയും പാദസരവും കവര്‍ന്നത്. സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കുവരുന്ന വഴി ബൈക്കില്‍ പിൻതുടര്‍ന്ന് വീട്ടിലെത്തുകയും തുടര്‍ന്ന് മര്‍ദിച്ച്‌ അവശയാക്കി ശരീരത്തില്‍ ധരിച്ചിരുന്ന മാലയും പാദസരവും കവരുകയുമായിരുന്നു. 

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണു സംഭവം. കൊണ്ടോട്ടിയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്കു വരുമ്പോള്‍ പള്‍സര്‍ ബൈക്കില്‍ കറുപ്പ് ഷര്‍ട്ടിട്ട ഒരാള്‍ പിൻതുടര്‍ന്നതായി മനീഷ പറഞ്ഞു. 

വീട്ടിലേക്കു കയറിയപ്പോള്‍ ഇയാള്‍ അല്‍പ്പം മുന്നോട്ടുപോയി തിരിച്ചുവന്ന് സലഫി കോളേജ് എവിടെയെന്നു ചോദിച്ച്‌ വീട്ടിലെത്തുകയും വാതില്‍ തുറന്നപ്പോള്‍ മനീഷയെ ആക്രമിച്ച്‌ തള്ളിയിടുകയും കഴുത്ത് ഞെരിച്ച ശേഷം മാലയും പാദസരവും കവര്‍ന്നു സ്ഥലം വിടുകയുമായിരുന്നു.

കൊണ്ടോട്ടി പതിനേഴാം മൈല്‍ മുതല്‍ ഇയാള്‍ പിൻതുടര്‍ന്നതായി യുവതി പറയുന്നു. താടിവെച്ച്‌ കറുത്ത ഷര്‍ട്ടിട്ട ഇയാള്‍ മാസ്‌കും ധരിച്ചിരുന്നു. മനീഷ മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. 

മോഷ്ടാവിന്റെ അക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട മനീഷ അല്‍പ്പം കഴിഞ്ഞ് സമീപത്തെ തറവാട്ടുവീട്ടിലേക്ക് ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. പരിക്കേറ്റ മനീഷയെ വീട്ടുകാരെത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !