കോട്ടയത്തെ ഇറച്ചിക്കടയിൽ പതിവില്ലാതെ യുവാക്കൾ വന്നുപോകുന്നു, ലക്ഷ്യം കോഴിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ സംഗതി പൊക്കി,'

ഗാന്ധിനഗര്‍: ഇറച്ചിക്കടയില്‍ കഞ്ചാവ് വില്പന നടത്തിയ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. കോട്ടയം പെരുമ്പായിക്കാട് സംക്രാന്തി പഴയ എംസി റോഡിനോടു ചേര്‍ന്നുള്ള ചീമാച്ചേരില്‍ സാബുവിന്‍റെ ചിക്കൻ കടയിലെ ആസാം സ്വദേശികളായ റാഷിദുള്‍ ഹക്ക് (28), ഹബീബുള്ള (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംക്രാന്തിയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കടയില്‍ നിരവധി ചെറുപ്പക്കാരുടെ സാന്നിധ്യം മനസിലാക്കിയ എക്സൈസ് സംഘം വേഷം മാറിയാണ് ഇവരെ നിരീക്ഷണം നടത്തിയിരുന്നത്. 

ഇന്നലെ എക്സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ കൈയില്‍ നിന്നു വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ കടപരിശോധിച്ചു. 

കോഴിക്കൂട്ടിലും ഇറച്ചിവെട്ടുന്ന പലകയ്ക്കടിയിലുമായി നിരവധി കഞ്ചാവ് പൊതികളാണ് സൂക്ഷിച്ചിരുന്നത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നു കരുതുന്നതായി എക്സൈസ് സംഘം പറയുന്നു.

#dailymalayaly #malaylamnews
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !