കോട്ടയം: പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപ്പില്‍. നാളെയാണ് കൊട്ടിക്കലാശം. ഓണാഘോഷത്തിന്റെ മന്ദത വിട്ട് മണ്ഡലം മുഴുവന്‍ പ്രചാരണചൂടിലാണ്.
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനം ഇന്ന് സമാപിക്കും. അകലക്കുന്നം പഞ്ചായത്തില്‍ ആണ് അവസാന ദിവസ പര്യടനം. രാവിലെ 8.30ന് മണ്ണൂര്‍പ്പള്ളി ജങ്ഷനില്‍ പര്യടനം ബെന്നി ബഹന്നാന് എംപി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് മണല്‍ ജംഗ്ഷനില്‍ പര്യടനം സമാപിക്കും.
സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മണ്ഡലത്തില്‍ ഇന്ന് പ്രചാരണത്തിനായി ശശി തരൂരും എത്തുന്നുണ്ട്. വൈകിട്ട് നാലിനു മണര്‍കാട് മുതല്‍ പാമ്പാടി തരൂരിന്റെ റോഡ് ഷോ ഉണ്ടാകും. അതു കഴിഞ്ഞ് പാമ്പാടിയിൽ പൊതുയോഗം. ളാക്കാട്ടൂരിലെ കുടുംബ സംഗമത്തിലും പങ്കെടുക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മീനടത്തും പാമ്പാടിയിലും പരിപാടികളില്‍ പങ്കെടുക്കും.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ഇന്ന് അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളില്‍ വാഹന പര്യടനം നടത്തും. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 11 മണിക്ക് മാധ്യമങ്ങളെ കാണും . ഇന്ന് മണ്ഡലത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ജനകീയ സംവാദ സദസുകളും നടക്കും.
ജെയ്കിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാം തവണയും മണ്ഡലത്തിലെത്തിയിരുന്നു. മറ്റക്കര, പാമ്പാടി, ഞാലിയാകുഴി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
പുതുപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിൻലാല്‍ ഇന്നും വാഹന ജാഥയോടെയാണ് പഞ്ചായത്തുകളില്‍ പ്രചാരണത്തിന് എത്തുക. കേന്ദ്ര മന്ത്രി വി മുരളീധരൻ ആണ് ഇന്നത്തെ പ്രചാരണത്തിന് നേതൃത്വം നല്‍കുക . ദേശീയ വക്താവ് അനില്‍ ആന്റണി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിനായി മണ്ഡലത്തില്‍ ഉണ്ട് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.