കലാഭവൻ ലണ്ടൻ ഒരുക്കുന്ന ഓൾ യുകെ തിരുവാതിര കളി മത്സരവും ആർട്ടിസ്റ്റ്സ് സംഗമവും ഒക്ടോബർ 7 ശനിയാഴ്ച്ച ലണ്ടൻ ഈസ്റ്റ് ഹാമിൽ ട്രിനിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കുന്ന ആർട്ടിസ്റ്റ്സ് ക്ലബ്ബിന്റെ ഉത്‌ഘാടനവും അന്നേ ദിവസം നടക്കും. കലാ സാംസ്ക്കാരിക രംഗങ്ങളിൽ പ്രവർത്തിക്കാനും പരിശീലനം നേടാനും ആർട്ടിസ്റ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആകുന്നവർക്ക് അവസരം ലഭിക്കും. കലാഭവൻ ലണ്ടൻ ഒരുക്കുന്ന സ്റ്റേജ് ഷോകൾ കലാ സാംസ്ക്കാരിക പരിപാടികൾ തുടങ്ങിയവകളിൽ അംഗങ്ങൾക്ക് പങ്കെടുക്കാം.
ഒക്ടോബർ 7 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും, വൈകിട്ട് 6 മണി മുതൽ കലാസാംസ്ക്കാരിക പരിപാടികളും സമ്മാന ദാനവും നടക്കും.വിവിധ കലാപരിപാടികൾ അരങ്ങേറും. യുകെയിലെ കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ഏവർക്കും സ്വാഗതം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.