എങ്ങനെയും ആക്ഷേപിക്കുക എന്ന നിലയിലേക്ക് രാഷ്ട്രീയം തരംതാണതായി ചാണ്ടി ഉമ്മൻ,

കോട്ടയം:ഏതുവിധേനയും ആക്ഷേപിക്കുക എന്ന നിലയിലേക്ക് രാഷ്ട്രീയം തരംതാണതായി ചാണ്ടി ഉമ്മൻ എംഎല്‍എ. "ചെറുകുടലിന് ഒരു കിലോമീറ്ററോളം നീളമുണ്ട്' എന്ന തന്‍റെ പരാമര്‍ശത്തെപ്പറ്റിയുള്ള ട്രോളുകളോട് പ്രതികരിക്കവെയാണ് ചാണ്ടി ഇക്കാര്യം പറഞ്ഞത്.

രണ്ട് മാസം മുൻപ് ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കവേ സംഭവിച്ച ഒരു നാക്കുപിഴ ഉപയോഗിച്ച്‌ ഇപ്പോള്‍ ആക്ഷേപിക്കുന്ന തരത്തിലേക്ക് ഇവിടുത്തെ രാഷ്ട്രീയം തരംതാഴ്ന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അപ്പ മരിച്ച സാഹചര്യത്തില്‍, ഞാൻ കടന്നു പോയ മാനസികാവസ്ഥ നിങ്ങള്‍ക്കറിയാം. അന്നൊരു ഒരു വാക്കില്‍ എനിക്ക് പിഴ പറ്റി. രണ്ട് മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ പറഞ്ഞ കാര്യം ഇന്നലെ എങ്ങനെയാണ് ഓര്‍മ വന്നതെന്ന് എനിക്ക് മനസിലായില്ല. 

കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം ഞങ്ങളുടെ കുടുംബത്തെ വേട്ടയാടി, എന്‍റെ പിതാവിനെ വേട്ടയാടി. സോളാറില്‍ എന്‍റെ നിലപാടും പാര്‍ട്ടി നിലപാടും കൂട്ടിക്കുഴയ്ക്കേണ്ട. പാര്‍ട്ടി നിലപാടാണ് അവസാന വാക്ക്. താൻ പറഞ്ഞത് ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കില്‍ അന്ന് അദ്ദേഹം എന്തു പറയും എന്നാണെന്നും ചാണ്ടി കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !