കോട്ടയം:ഏതുവിധേനയും ആക്ഷേപിക്കുക എന്ന നിലയിലേക്ക് രാഷ്ട്രീയം തരംതാണതായി ചാണ്ടി ഉമ്മൻ എംഎല്‍എ. "ചെറുകുടലിന് ഒരു കിലോമീറ്ററോളം നീളമുണ്ട്' എന്ന തന്റെ പരാമര്‍ശത്തെപ്പറ്റിയുള്ള ട്രോളുകളോട് പ്രതികരിക്കവെയാണ് ചാണ്ടി ഇക്കാര്യം പറഞ്ഞത്.
അപ്പ മരിച്ച സാഹചര്യത്തില്‍, ഞാൻ കടന്നു പോയ മാനസികാവസ്ഥ നിങ്ങള്‍ക്കറിയാം. അന്നൊരു ഒരു വാക്കില്‍ എനിക്ക് പിഴ പറ്റി. രണ്ട് മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ പറഞ്ഞ കാര്യം ഇന്നലെ എങ്ങനെയാണ് ഓര്മ വന്നതെന്ന് എനിക്ക് മനസിലായില്ല.
കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം ഞങ്ങളുടെ കുടുംബത്തെ വേട്ടയാടി, എന്റെ പിതാവിനെ വേട്ടയാടി. സോളാറില്‍ എന്റെ നിലപാടും പാര്‍ട്ടി നിലപാടും കൂട്ടിക്കുഴയ്ക്കേണ്ട. പാര്‍ട്ടി നിലപാടാണ് അവസാന വാക്ക്. താൻ പറഞ്ഞത് ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കില്‍ അന്ന് അദ്ദേഹം എന്തു പറയും എന്നാണെന്നും ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.