അഞ്ചല്‍: കൊല്ലം അഞ്ചലില്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്തതിന് യാത്രക്കാരനായ വയോധികനെ മര്‍ദ്ദിച്ച സ്വകാര്യ ബസ് കണ്ടക്ടറായ പതിനേഴുകാരൻ അറസ്റ്റില്‍.
പുനലൂരില്‍ നിന്നും അഞ്ചലിലേക്കുള്ള ഉപാസന ബസ്സിലെ യാത്രക്കാരനായിരുന്നു വയോധികനായ വാസുദേവൻ. ഈസ്റ്റ് സ്കൂള്‍ ബസ് സ്റ്റോപ്പിലാണ് വാസുദേവന്‍ ഇറങ്ങേണ്ടിയിരുന്നു. ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ നിര്‍ത്താൻ വാസുദേവൻ ആവശ്യപ്പെട്ടു. എന്നാല്‍ കണ്ടക്ടര്‍ ഇത് കേട്ടില്ല. അതിനിടയില്‍ ആരോ ബല്ലും അടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചു.
സ്റ്റോപ്പില്‍ നിന്ന് കുറച്ച് മാറിയാണ് ബസ് നിര്‍ത്തിയത്. ഇത് വാസുദേവൻ ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. വാസുദേവനെ അസഭ്യം പറഞ്ഞ കണ്ടക്ടര്‍ ബസ്സില്‍ നിന്നും ഇറങ്ങിയശേഷം പിന്നിലൂടെ വന്ന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.
തലയ്ക്കും കൈയ്ക്കും നടുവിനും പരിക്കേറ്റ വാസുദേവനെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത അഞ്ചല്‍ പൊലീസ് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.