കൊച്ചി മെട്രോ കാക്കനാട്ടേക്ക്; ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ

കൊച്ചി മെട്രോ കാക്കനാട്ടേക്ക്, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന രണ്ടാം ഘട്ട നിർമാണം രണ്ട് വർഷത്തിനുള്ളിൽ.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണത്തിനുള്ള ടെൻഡർ വിളിച്ച് കെഎംആര്‍എല്‍. കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്‍റെ ഭാഗമായുള്ള നടപടികള്‍ വേഗത്തിൽ പുരോഗമിക്കുകയാണ്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന രണ്ടാം ഘട്ട നിർമാണം രണ്ട് വർഷത്തിനുള്ളിൽ  പൂർത്തിയാക്കുകയാണ് ലക്ഷ്യം.

നിലവില്‍ 11. 17 കിലോമീറ്ററിനുള്ളില്‍ 11 സ്റ്റേഷനുകളാണ് രണ്ടാംഘട്ടത്തിലുള്ളത്.പതിനൊന്ന് സ്റ്റേഷനുകളുള്ള രണ്ടാം ഘട്ടം പിങ്ക് ലൈൻ എന്നറിയപ്പെടും. പൂർണ്ണമായി ഡിജിറ്റൽ സംവിധാനത്തില്‍ ഉള്ള രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടാകില്ല. 

സ്ഥലമേറ്റെടുപ്പ് നടപടികൾ 95 ശതമാനം പൂർത്തിയായി. നവംബറിൽ ജോലികൾ ആരംഭിക്കും. 2 വർഷത്തിനുള്ളിൽ നിർമാണ പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നതെന്ന് എം ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.  അതേ സമയം, എസ് എൻ. ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെ നീളുന്ന പാത ഡിസംബറിൽ തുറന്നു നൽകാനാണ് തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !