പി. ജയരാജന്‍റെ മകൻ ജെയിൻ രാജിനെ തള്ളി എം .വി. ജയരാജൻ,

കണ്ണൂര്‍: സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കിരണ്‍ കരുണാകരനെതിരെ പി. ജയരാജന്‍റെ മകൻ ജെയിൻ രാജ് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വിജയരാജൻ.

കിരണിനെതിരായ സൈബര്‍ ആക്രമണം തെറ്റാണെന്നും പാര്‍ട്ടി ആഭിമുഖ്യമുള്ളവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നും ജയരാജൻ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സാമൂഹ്യമാധ്യമ മാര്‍ഗരേഖ ബന്ധുമിത്രാദികളും പാലിക്കണം. സ്വര്‍ണക്കടത്തുകാരുമായി കിരണിന് ഒരു ബന്ധവും ഇല്ലെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.

ഡിവൈഎഫ്‌ഐയിലെ മോശം പ്രവണതകള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കഴിഞ്ഞ ദിവസമാണ് ജെയിൻ രാജ് രംഗത്തെത്തിയത്. കിരണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവാദ തെറിവിളി കമന്‍റിന്‍റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ജെയിൻ സംവാദത്തിന് തുടക്കമിട്ടത്. ഭാവിയില്‍ നയിക്കേണ്ടത് ഇവരൊക്കെയാണ് എന്ന കുറിപ്പോടെയായിരുന്നു അസഭ്യവാക്കുകള്‍ കൂടി ചേര്‍ത്ത് കൊണ്ടുള്ള ജെയിനിന്‍റെ പോസ്റ്റ്. 

ഇതിന് പിന്നാലെ, സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ വിവാഹ ചടങ്ങില്‍ കിരണ്‍ പങ്കെടുത്ത ഫോട്ടോയും ജെയിന്‍ പോസ്റ്റ് ചെയ്തു.

ഇതോടെ ജെയിനിനെതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. ജെയിനിന്‍റെ പ്രസ്താവനകളെ പരോക്ഷമായി വിമര്‍ശിച്ച ഡിവൈഎഫ്‌ഐ, സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണിതെന്ന് ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !