കണ്ണൂർ: തളിപ്പറമ്പ് കണികുന്നില്‍ സിപിഎം-സിപിഐ സംഘഷം, ഇരു വിഭാഗങ്ങളും തമ്മില്‍ ഉന്തും തള്ളും നടന്നു. സിപിഐ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച കാല്‍നടപ്രചാരണ ജാഥക്കിടയില്‍ ഞായറാഴ്ച്ച വെകുന്നേരം നാലരയോടെ കണികുന്നില്‍ വച്ചായിരുന്നു സംഘര്‍ഷം..
സിപി.എം ശക്തികേന്ദ്രമായ കണികുന്നില്‍ സിപിഐക്കാരില്ലെന്നും ഇവിടെ പ്രസംഗം വേണ്ടെന്നും സിപിഎമ്മുകാര്‍ പറഞ്ഞതായി മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സി.ലക്ഷ്മണൻ പറഞ്ഞു.
കോമത്ത് മുരളീധരൻ സിപിഎം പ്രവര്‍ത്തകനായിരിക്കെ മറ്റ് പാര്‍ട്ടികളെ കണികുന്നില്‍ പ്രസംഗിക്കാൻ അനുവദിച്ചിരുന്നില്ലെന്നും അതിനാല്‍ നീ പ്രസംഗിക്കണ്ട എന്നും സിപിഎം പ്രവര്‍ത്തകര്‍ മുരളീധരനോട് പറഞ്ഞു. സജിത്ത്, വിജേഷ് എന്നീ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കുഴപ്പമുണ്ടാക്കിയതെന്ന് സി.ലക്ഷ്മണൻ ആരോപിച്ചു.
വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പൊലീസാണ് സംഘര്‍ഷം തടഞ്ഞത്. ജാഥ പിന്നീട് പൊലീസ് അകമ്പടിയോടെ തുടരുകയും പുളിമ്പറമ്പിൽ സ്വീകരണത്തിന് ശേഷം മാന്തംകുണ്ടില്‍ സമാപിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം രണ്ടിന് തിട്ടയില്‍ പാലത്തില്‍ നിന്നും ലോക്കല്‍ സെക്രട്ടെറി എം.രഘുനാഥന്റെ നേതൃത്വത്തിലാണ് ജാഥ നടന്നത്. സംഭവത്തില്‍ സിപിഐ തളിപ്പറമ്ബ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.