ഇംഗ്ലണ്ടിലെ കൗണ്ടികളിൽ എത്തി മാസങ്ങൾ കഴിഞ്ഞിട്ടും പല പ്രാവശ്യം ബന്ധപ്പെട്ടിട്ടും ഹോം ഉടമകള്‍ ജോലിക്കു വിളിച്ചില്ല. ഓഫര്‍ ലറ്ററില്‍ പറഞ്ഞ കെയര്‍ ഹോമിൽ എത്തിയപ്പോൾ മിക്കയിടങ്ങളിലും ആളുകളെ കാണുവാൻ പോലുമില്ലായിരുന്നു.
മിക്കയിടങ്ങളിലും കെയര്‍ ഹോം എന്നു പറയാനാകാത്ത ഒരു വീട് എടുത്തിട്ടിരിക്കുകയാണ്. ബോര്‍ഡ് പോലുമില്ലാത്ത വീട്. അവിടെ ആരെങ്കിലും ഉണ്ടായാൽ ആയി. മിക്കവർക്കും വീട് തുറക്കുക ചുമ്മാതിരിക്കുക തിരിച്ചു പോരുക ഇത് മാത്രമായിരുന്നു ജോലി. ചിലർക്ക് പിറ്റെ ദിവസം തിരികെ പോരേണ്ടിവന്നു പിന്നെ കുറെ നാൾ ജോലി ഇല്ല വിളിക്കില്ല.
ഒരു റെസിഡന്റുപോലുമില്ലാത്ത ഹോമില്‍ ചെല്ലുക, ഭിത്തിയില്‍ താക്കോല്‍ സൂക്ഷിക്കുന്നിടത്തു നിന്നു താക്കോലെടുത്തു തുറന്ന് അവിടെ ഇരിക്കുക മാത്രമാണ് ജോലി. വൈകിട്ട് അഞ്ചു മണിയാകുമ്പോള്‍ അടച്ചു പൂട്ടി താക്കോല്‍ അവിടെ വച്ച് മടങ്ങി പോകുക.
മേയ് മാസത്തില്‍ വന്ന താന്‍ ഇതുവരെ ഒരു കുഞ്ഞിനെ പോലും അവിടെ കണ്ടിട്ടില്ല. നാട്ടിലെ 14 ലക്ഷം രൂപ ചെലവഴിച്ച് വന്നിട്ടാണ് ഈ ഗതി. പട്ടിണി കിടന്നു മരിക്കേണ്ടി വരുമോ എന്നു ഭയന്നതോടെ കഴിഞ്ഞ മാസം അവസാനമായി അവര്‍ക്കു ഇ–മെയിൽ അയ്ച്ചു. മറുപടി കിട്ടാതെ മടുത്തപ്പോഴായിരുന്നു അവസാനത്തെ മെയില്‍.
"ഇനി ഞാന്‍ നിങ്ങളെ വിളിക്കുകയോ മെയില്‍ അയയ്ക്കുകയോ ഇല്ല. ഇവിടെ പട്ടിണി കിടന്നു മരിക്കാന്‍ പോകുകയാണ്. നിങ്ങള്‍ക്കു വിളിക്കണമെങ്കില്‍ വിളിക്കാം." എല്ലാവര്‍ക്കും കോപ്പി വച്ച് മെയില്‍ അയച്ചതോടെ അത്ര നാളും പ്രതികരിക്കാതിരുന്നവര്‍ അര മണിക്കൂറിനുള്ളില്‍ വിളിച്ചു. പുലര്‍ച്ചെ ആറു മണിക്ക് പണം വാങ്ങിയ കൊച്ചിയില്‍ നിന്നുള്ള ഏജന്‍സി അഫിനിക്സിന്‍റെ ഓഫിസില്‍ നിന്നാണെന്നു പറഞ്ഞു വിളി വന്നു.
ലക്ഷങ്ങൾ ഏജന്‍സിക്കു നല്‍കി, എന്നാൽ വിവാദ റിക്രൂട്ട്മെന്റ് നടത്തി പെട്ടത് കൊച്ചി പാലാരിവട്ടത്തു പ്രവര്‍ത്തിക്കുന്ന അഫിനിക്സ് എന്ന ഏജന്‍സി മാത്രം. പെട്ടവർ ആരും പറയുന്നില്ല,പോയ ക്യാഷ് ഉപേക്ഷിക്കുന്നു.ഇത് ഇത്തരക്കാർക്കും ഇടനിലകാർക്കും വീണ്ടും വീണ്ടും പ്രചോദനമാണ്. ചിലർ പറയുന്നു വിളിയ്ക്കുമ്പോൾ കേട്ടാൽ അറയ്ക്കുന്ന പരിഹാസവും പേടിപ്പീരും മിച്ചം.
വീഡിയോ
ഇതിനകം ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ പ്രസിഡന്‍റിനും നോര്‍ക്കയ്ക്കും കേരള പൊലീസിനും കൊടുക്കാവുന്ന എല്ലാവര്‍ക്കും ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. ഡിജിപിക്കു നല്‍കിയ പരാതിയില്‍ തുടര്‍ നടപടികള്‍ക്കായി പാലാരിവട്ടം പൊലീസിനു കൈമാറിയിട്ടുണ്ടെന്ന മറുപടി ലഭിച്ചു.
പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചത് അറിഞ്ഞതോടെ അഫിനിക്സ് എന്ന ഏജന്‍സിയില്‍ നിന്ന് കഴിഞ്ഞ ദിവസം വിളിച്ചിട്ടുണ്ടായിരുന്നു എന്ന് യുകെയിൽ എത്തിയവർ പറയുന്നു. തൃശൂര്‍ സ്വദേശിയായ അതിന്‍റെ ഉടമ വിദേശത്തേയ്ക്കു കടന്നിരിക്കുകയാണ് . അഫിനിക്സ് ഏജന്‍സിയുടെ ലൈസന്‍സ് പുതുക്കാന്‍ നല്‍കിയത് അനുമതി നല്‍കാതെ തടഞ്ഞു.
മിക്ക ഏജൻസികളും മറ്റുള്ള രാജ്യങ്ങളിലെ ഏജൻസികളുമായി ചേർന്ന് പ്രവർത്തിയ്ക്കുന്നു, നാട്ടിൽ ഒരു തട്ടിക്കൂട്ട് മുറിയും ഒന്നോ രണ്ടോ സ്റ്റാഫും എന്നാൽ ഡയറക്റ്റ് റിക്രൂട്ട്മെന്റ് അല്ലതാനും. വിദേശ പാർട്നർ ബിസിനസ് നെയിം എഴുതിയിട്ടുള്ളവരുടെ പേരിൽ ക്ലിക്ക് ചെയ്താൽ കൂടി അവരുടെ ഏജന്റിലേയ്ക്ക് എത്തില്ല അതായത് മിക്കവർക്കും വിദേശരാജ്യത്ത് വലിയ ബന്ധമൊന്നും ഇല്ല.
യുകെയില്‍ 400ല്‍ പരം ഉദ്യോഗാര്‍ഥികളെ എത്തിച്ചു പണം തട്ടിയെന്ന കേസില്‍ കൊച്ചിയിലെ അഫിനിക്സ് എന്ന ഏജന്‍സിക്കെതിരെ അന്വേഷണം ആരംഭിച്ചതായി എറണാകുളം സിറ്റി സ്പെഷല്‍ ബ്രാഞ്ച് എസിപി ടി.ആര്‍. ജയകുമാര്‍ അറിയിച്ചു. പരാതിയില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.