ന്യൂസിലൻഡിൽ വ്യാജ ഐഡന്റിറ്റി സമർപ്പിച്ച് റെസിഡൻസി വിസ നേടിയെന്ന് കുറ്റം സമ്മതിച്ച ഇന്ത്യൻ പൗരന് 9 മാസത്തെ വീട്ടുതടങ്കലിന് ശിക്ഷ വിധിച്ചു.
ഇന്ത്യയിൽ നിന്ന് ന്യൂസിലൻഡിൽ എത്തിയ ചരൺജിത് സിംഗ് എന്ന വ്യക്തിയാണ് മനുകാവു ജില്ലാ കോടതിയിൽ കുറ്റം സമ്മതിച്ചത്. ന്യൂസിലൻഡ് റെസിഡൻസി വിസ ഉൾപ്പടെ നിരവധി ന്യൂസിലൻഡ് വിസകൾ ലഭിക്കുന്നതിന് സ്വന്തം ഐഡന്റിറ്റിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതായി ന്യൂസിലൻഡ് ഇമ്മിഗ്രേഷൻ അന്വേഷണത്തിൽ കണ്ടെത്തി.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ ചരൺജിത് നേരത്തെ ന്യൂസിലൻഡിൽ അനധികൃതമായി ഉണ്ടായിരുന്നു. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയ ചരൺജിത് മറ്റൊരു പേരിലും ജനനത്തീയതിയിലും പുതിയ പാസ്സ്‌പോർട്ട് നേടി.
പുതിയ പാസ്‌പോർട്ട് ഉപയോഗിച്ച് ചരൺജിത് വീണ്ടും ന്യൂസിലൻഡിൽ എത്തി. പുതിയ ഐഡന്റിറ്റി കാണിക്കുകയും പഴയ കാര്യങ്ങൾ അപേക്ഷയിൽ കാണിക്കാതെയുമാണ് ചരൺജിത് വിസയ്ക്ക് അപേക്ഷിച്ചത്.
ന്യൂസിലൻഡിൽ തിരിച്ചെത്തിയപ്പോൾ, പുതിയ ഐഡന്റിയിൽ ചരൺജിത് കൂടുതൽ വിസ അപേക്ഷകൾ സമർപ്പിച്ചു, ഓരോ തവണയും തന്റെ യഥാർത്ഥ ഐഡന്റിറ്റിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി ആ വഴിയിലൂടെ ഒടുവിൽ ന്യൂസിലൻഡ് റെസിഡൻസി വിസ നേടി.
ന്യൂസിലൻഡിൽ തിരിച്ചെത്തിയപ്പോൾ, പുതിയ ഐഡന്റിയിൽ ചരൺജിത് കൂടുതൽ വിസ അപേക്ഷകൾ സമർപ്പിച്ചു, ഓരോ തവണയും തന്റെ യഥാർത്ഥ ഐഡന്റിറ്റിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി ആ വഴിയിലൂടെ ഒടുവിൽ ന്യൂസിലൻഡ് റെസിഡൻസി വിസ നേടി.
ഇമിഗ്രേഷൻ നാഷണൽ മാനേജർ ഇൻവെസ്റ്റിഗേഷൻസ്, സ്റ്റെഫാനി ഗ്രേറ്റ്ഹെഡ് പറഞ്ഞു , തന്റെ യഥാർത്ഥ ഐഡന്റിറ്റിയെക്കുറിച്ചുള്ള പ്രസക്തമായ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട് പ്രതി ബോധപൂർവം INZ-നെ തെറ്റിദ്ധരിപ്പിച്ചു.
“വിസയ്ക്ക് അപേക്ഷിക്കുന്ന ഓരോ വ്യക്തിക്കും സത്യം പറയാനുള്ള ബാധ്യതയുണ്ട്. ബോധപൂർവം തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയാൽ, അല്ലെങ്കിൽ പ്രസക്തമായ വിവരങ്ങൾ മനഃപൂർവം മറച്ചുവെച്ചതായി കണ്ടെത്തിയാൽ, നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാവുന്നതാണ്.
ഇപ്പോൾ സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ നാടുകടത്തൽ നടപടിയുടെ പരിഗണന ആരംഭിക്കും.
ഇപ്പോള്‍ വീട്ടില്‍ തടങ്കലില്‍ ഉള്ള ചരൺജിത് സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ നാടുകടത്തൽ നടപടി ക്രമങ്ങൾ ആരംഭിക്കും.
#NewZealandMalayali
ഇപ്പോള്‍ വീട്ടില്‍ തടങ്കലില്‍ ഉള്ള ചരൺജിത് സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ നാടുകടത്തൽ നടപടി ക്രമങ്ങൾ ആരംഭിക്കും.
#NewZealandMalayali
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.