ഇടുക്കി:ഇടുക്കിയിലെ പീരുമേട്ടില്‍ മുൻകൂര്‍ അനുമതി വാങ്ങാതെ കെഎസ്ഇബി ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്കു പോയ സംഭവത്തില്‍ കാണിക്കല്‍ നോട്ടിസ് നല്കി.
ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന സെപ്റ്റംബര്‍ ഒന്നാം തീയതി ഉച്ചകഴിഞ്ഞ് പീരുമേട് സെക്ഷൻ ഓഫീസിലെ ഹാജര്‍ ബുക്കില്‍ ഒപ്പു വയ്ക്കാതിരുന്നവര്, രണ്ടാം തീയതി മുൻകൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നവര്‍ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ്.മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതിൻറെ കാരണം അന്വേഷിച്ച് പോത്തുപാറയിലെ സെക്ഷൻ ഓഫിസിലേക്കു വിളിച്ച ഉപഭോക്താക്കളോട് എല്ലാവരും ടൂര്‍ പോയതിനാല്‍ തകരാര്‍ പരിഹരിക്കാനാകില്ലെന്ന് മറുപടി പറഞ്ഞതിനാണ് ടെലിഫോണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്ക് നോട്ടിസ് നല്‍കിയത്. ഏഴു ദിവസത്തിനകം കാരണം ബോധിപ്പിക്കാനാണ് നിര്‍ദ്ദേശം.
പീരുമേട് സെക്ഷനിലെ സബ് എൻജിനീയര്‍, ഓവര്‍സീയര്‍, ലൈൻമാൻമാര്, വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 12 പേരാണ് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ രാമേശ്വരം യാത്ര പോയത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളിയാഴ്ച്ച നാലു മണിക്കാണ് പീരുമേട്ടില്‍ കറണ്ടില്ലാതായത്. എന്നാല്‍ ഈ സമയം സെക്ഷൻ ഓഫിസ് പരിസരത്ത് ഉണ്ടായിരുന്ന ജീവനക്കാര്‍ വിവരം അറിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാൻ കൂട്ടാക്കാതെ ടൂര്‍ പോയെന്നാണ് പരാതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.