തൊടുപുഴ: ഇടുക്കി ചെറുതോണി അണക്കെട്ടിലെ ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിച്ച സംഭവത്തില്‍ റോപ്പിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
ഇന്നലെ രാവിലെയാണ് ഡാമില്‍ പരിശോധന തുടങ്ങിയത്. വളരെ കൃത്യമായി ഒരോ പോയിന്റും പരിശോധിച്ചു. ഗേറ്റുകള്‍ എല്ലാം ഉയര്‍ത്തി. യാതൊരു പ്രശ്നവും പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു പി എന്‍ ബിജു പറഞ്ഞു. ദ്രാവകം ഒഴിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 22 നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമില്‍ കയറിയത്. ഇയാള്‍ ഡാമിനോടനുബന്ധിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉള്‍പ്പടെ പതിനൊന്ന് ഇടങ്ങളില്‍ താഴിട്ടുപൂട്ടുകയും ചെയ്തിരുന്നു. കൂടാതെ, ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു.വിദേശത്തുള്ള യുവാവിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.