വാട്ടര്‍ഫോര്‍ഡ് മലയാളി ജൂഡ് സെബാസ്റ്റ്യന് നാളെ അയര്‍ലണ്ട് അന്ത്യോപചാരം അര്‍പ്പിച്ചു, വിട നല്‍കും

അയർലണ്ട് : വാട്ടര്‍ഫോര്‍ഡ് മലയാളി  ജൂഡ് സെബാസ്റ്റ്യന്  നാളെ അയര്‍ലണ്ട് അന്ത്യോപചാരം അര്‍പ്പിച്ചു, വിട നല്‍കും.  

സെപ്റ്റംബര്‍ 30  ശനിയാഴ്ച  ഉച്ചയ്ക്കുശേഷം 2.30 മുതല്‍ 4.30 വരെ വാട്ടര്‍ഫോര്‍ഡ് ന്യൂടൗണിലെ സെന്റ് ജോസഫ് & സെന്റ് ബെനില്‍ഡസ് ചര്‍ച്ചിന്റെ പാരിഷ്  ഹാളില്‍  അന്ത്യോപചാരം  അര്‍പ്പിക്കാം. 

Address:

SAINT JOSEPH & SAINT BENILDUS CHURCH, 
NEWTOWN ROAD, 
WATERFORD
X91W659

സീറോ മലബാര്‍ കാത്തലിക് സഭയുടെ നേതൃത്വത്തില്‍ ജൂഡ് സെബാസ്റ്റ്യന്റെ ആത്മശാന്തിയ്ക്കായുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകളും, ഒപ്പീസും ശനിയാഴ്ച 1.30 – 2.30, ന്  SAINT JOSEPH & SAINT BENILDUS പള്ളി, വാട്ടര്‍ഫോര്‍ഡില്‍ നടത്തപ്പെടും. 

അങ്കമാലി സ്വദേശി ജൂഡ് സെബാസ്റ്റ്യന്‍ പടയാറ്റിയെ ( 38 ), ഭാര്യയും മക്കളും നാട്ടില്‍ പോയ ശേഷം സ്വന്തം വീട്ടില്‍  അസ്വാഭാവികമായി മരിച്ച നിലയില്‍ കാണപ്പെടുകയിരുന്നു. 

വിളിച്ചിട്ട് മറുപടി ലഭിച്ചിക്കാതെ സുഹൃത്തുക്കൾ വീട്ടിൽ എത്തിയപ്പോഴാണ് ജൂഡിനെ മരിച്ചനിലയിൽ കാണപ്പെട്ടത്. തുടര്‍ന്ന് ഗാര്‍ഡ സംഭവ സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വാട്ടര്‍ഫോര്‍ഡ്  ജനറല്‍ ഹോസ്പിറ്റലില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ഫ്യുണറല്‍ ഹോമിലേക്ക് മാറ്റിയിരുന്നു.

സിഗ്നാ കെയര്‍ നഴ്സിംഗ് ഹോമിലെ  ജീവനക്കാരനായിരുന്നു. കൊല്ലം സ്വദേശി,  ഭാര്യ ഫ്രാന്‍സീന ഫ്രാന്‍സീസ്  വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. മക്കള്‍ ആന്റു ജൂഡ് പടയാറ്റി (3), എലീശ ജൂഡ് പടയാറ്റി (2).

സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് സ്വദേശമായ അങ്കമാലിയില്‍ നടത്തും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !