കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്ത ഐജി ഗുഗുലോത്ത് ലക്ഷ്മണ് ഐപിഎസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം..jpeg)
കോടതി നടപടികളെ പ്രഹസനമാക്കരുതെന്നും അഭിഭാഷകനെ കുറ്റം പറയാൻ കക്ഷിയെ അനുവദിക്കില്ലന്നും കോടതി പറഞ്ഞു. അഭിഭാഷകനെ കുറ്റപ്പെടുത്തിയില്ലെന്ന് മറുപടി നല്കിയപ്പോള് എങ്കില്‍ എന്തിനാണ് അഭിഭാഷകനെ മാറ്റിയതെന്നും ഹൈക്കോടതി ചോദിച്ചു.
ഐജി ലക്ഷ്മണ് ഐപിഎസ് സത്യവാങ്മൂലം നല്‍കണമെന്നും ഇല്ലെങ്കില്‍ കനത്തതുക പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്കി. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് നല്‍കണമെന്നും ഇല്ലങ്കില്‍ കനത്ത തുക പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
ഐജിയുടെ പരാമര്‍ശം വലിയ വിവാദത്തിന് ഇടയായതിന് പിന്നാലെയാണ് അപേക്ഷ പിൻവലിക്കാൻ അദ്ദേഹം മറ്റൊരു അപേക്ഷ നല്‍കിയത്. തന്റെ അറിവില്ലാതെ അഭിഭാഷകൻ എഴുതിച്ചേര്‍ത്തതാണെന്നും അപേക്ഷ പിൻവലിക്കണമെന്നും കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് കോടതിയുടെ ഭാഗത്തിനിന്ന് രൂക്ഷവിമര്‍ശനം ഉണ്ടായത്.
ഒരുഅഭിഭാഷകനെ പഴിചാരി ഇങ്ങനെ ഒരു ഉന്നതഉദ്യോഗസ്ഥന് രക്ഷപ്പെടാൻ കഴിയില്ല. അദ്ദേഹത്തിന്റെ അറിവില്ലാതെ എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ ഹര്‍ജിയില്‍ വരികയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും അല്ലാത്ത പക്ഷം വൻപിഴ ഈടാക്കി നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഹര്‍ജി നല്കിയ അഭിഭാഷകൻ നോബിള്‍ മാത്യവിനെ ഒഴിവാക്കി പുതിയ അഭിഭാഷകൻ മുഖേനെയാണ് ഐജി ലക്ഷ്മണ ഹര്‍ജി സമര്‍പ്പിച്ചത്.
സംസ്ഥാനത്തെ ചില സാമ്ബത്തിക ഇടപാടുകളില്‍ മദ്ധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അഥോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കേരളാ പൊലീസിന്റെ ഭാഗമായ ഐ. ജി ഗുഗുലോത്ത് ലക്ഷ്മണ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നത്.
മോൻസണ് മാവുങ്കലിന്റെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നത്. ഹൈക്കോടതി പല ആര്‍ബിട്രേറ്റര്‍മാര്‍ക്ക് പരിഹരിക്കാൻ നല്കുന്ന തര്‍ക്കങ്ങള്‍ പോലും പരിഹരിക്കുന്നത് ഈ അഥോറിറ്റിയാണ്.
മോൻസണ് കേസില്‍ തനിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത നിയമവിരുദ്ധമായ നടപടി പോലും തിരശീലയ്ക്ക് പിന്നില്‍ കളിക്കുന്ന ഈ അദൃശ്യ കരങ്ങളുടെയും ഭരണഘടനാതീതമായ ബുദ്ധിയുടെയും ഇടപെടലാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ആദ്യം കിട്ടിയ പരാതിയില്‍ ഐജിയുടെ പേരുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അസാധാരണ അധികാരങ്ങളുള്ള ഭരണഘടനാ അഥോറിറ്റിയുണ്ട്. ഈ വ്യക്തി പല സാമ്ബത്തിക ഇടപാടുകളിലും ഇടനിലക്കാരനും ആര്ബിറ്റേറ്ററുമാകുന്നു. ബഹുമാനപ്പെട്ട കോടതി ആര്ബിറ്റേഷന് വിടുന്ന കേസുകള്‍ പോലും ഇവിടെ പരിഹരിക്കപ്പെടുന്നു. അദൃശ്യമായ ഈ കൈകളും അസാധാരണ ഭരണഘടനാ ബുദ്ധിയുമാണ് തന്റെ കേസിന് പിന്നിലെന്നായിരുന്നു ഐജി ലക്ഷ്മണയുടെ ആരോപണം.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.