കൊച്ചി: നെല്ലുസംഭരണ വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി നടന് ജയസൂര്യ. തനിക്ക് കക്ഷിരാഷ്ട്രീയമില്ല.
താന്‍ കര്‍ഷകപക്ഷത്താണ്. ആറു മാസം മുമ്ബ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയാണെന്നും ജയസൂര്യ പറഞ്ഞു.
മന്ത്രി പി. രാജീവ് ക്ഷണിച്ച പ്രകാരമാണ് കളമശേരിയിലെ പരിപാടിക്കെത്തിയത്. അവിടെ എത്തിയപ്പോഴാണു കൃഷിമന്ത്രി അവിടെയുണ്ടെന്ന കാര്യം അറിഞ്ഞത്. കര്‍ഷകരുടെ വിഷയം വേദിയില്‍ പറയാതെ നേരിട്ടു പറഞ്ഞാല്‍ അത് ലക്ഷ്യപ്രാപ്തിയില്‍ എത്തില്ല. അതുകൊണ്ടാണ് വേദിയില്‍തന്നെ പറയാന്‍ തീരുമാനിച്ചത്.
സുഹൃത്തും നടനുമായ കൃഷ്ണപ്രസാദ് ഇത്തരം കാര്യം പലപ്പോഴായി തന്നോട് പറഞ്ഞിരുന്നു. ഏതെങ്കിലും വേദിയില്‍ ഈ പ്രശ്നങ്ങള്‍ ഉന്നയിക്കണമെന്ന് പറഞ്ഞിരുന്നതായും ജയസൂര്യ വ്യക്തമാക്കുന്നു.
അതേസമയം, ജയസൂര്യയുടെ പ്രസംഗം വാര്‍ത്തയായതിനു പിന്നാലെ ഫേസ്ബുക്കിലടക്കം നടനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി പോസ്റ്റുകളാണ് എത്തുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാനാണ് ജയസൂര്യയുടെ ശ്രമമെന്നാണ് ഇടത് അനുകൂലികളുടെ വാദം.
കേന്ദ്രസര്‍ക്കാരിനെതിരേ രാജ്യത്തെ കര്‍ഷകര്‍ സമരം നടത്തിയപ്പോള്‍ പ്രതികരിക്കാത്ത ജയസൂര്യയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.നടന്റെ പരാമര്‍ശങ്ങളില്‍ ഭൂരിഭാഗവും വാസ്തവവിരുദ്ധമാണെന്നു വ്യക്തമാക്കി കൃഷിമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.