തലയോലപ്പറമ്പ്:വെള്ളൂർ ഗവൺമെന്റ് ആശുപത്രിക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ( എൻ ക്യു എ എസ് ) അംഗീകാരം ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.
സംസ്ഥാനത്തെ നാല് ആശുപത്രികൾക്ക് പുതുതായി എൻ ക്യു എ എസ് അംഗീകാരം ലഭിച്ചതിനൊപ്പമാണ് വെള്ളൂർ ഗവൺമെന്റ് ആശുപത്രിക്ക് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. 8 വിഭാഗങ്ങളിലായി 6500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു സർക്കാർ ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്കുയർത്തുന്നത്. മൂന്നുവർഷം ദൈർഘ്യമുള്ള ഈഅംഗീകാരത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപായി നാഷണൽ ഹെൽത്ത് മിഷനിലെ ഉദ്യോഗസ്ഥന്മാർ ആശുപത്രി സന്ദർശിക്കുകയും ഗുണനിലവാര പരിശോധന നടത്തുകയും ചെയ്യും.
ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും ആശുപത്രിയ്ക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മികച്ച ഇടപെടൽ നടത്തുന്ന വെള്ളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഗുണഫലമാണ് വെള്ളൂർ ഗവൺമെന്റ് ആശുപത്രിക്ക് എൻ ക്യു എ എസ് അംഗീകാരം കൈവരിക്കാൻ സാധിച്ചത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
മികവാർന്ന പ്രവർത്തനത്തിലൂടെ ആശുപത്രിയെ എൻക്യുഎഎസ് ഗുണ നിലവാരത്തിലേക്കുയർത്തുവാൻ പ്രയത്നിച്ച മെഡിക്കൽ ടീമിനെയും മറ്റ് ജീവനക്കാരെയും വെള്ളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.