കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെ മുപ്പതിലധികം വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് കാലാവധി പൂർത്തിയായ ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ റവന്യൂ ആരോഗ്യ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പോലീസിന്റെ സഹകരണത്തോടെ നൂറോളം വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പഴക്കം ചെന്ന സാധനങ്ങൾ പിടികൂടിയത്.പിടിച്ചെടുത്ത ഉൽപന്നങ്ങൾ കണ്ടു കെട്ടുകയും വ്യാപാരികൾക്ക് പിഴ ചുമത്തുകയും ചെയ്തതായി ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
കടകളിൽ പരിശോധന നടത്തേണ്ട ബന്ധപ്പെട്ട വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ചുമതലകൾ നിറവേറ്റാതെ പരിശോധനകൾ നടക്കാത്തതും ക്വാളിറ്റി ചെക്കിങ്ങ് ഇല്ലാത്തതും കാരണമാണ് ഇത്തരം സംഭവങ്ങൾ ദ്വീപിൽ ഉണ്ടാവാൻ കാരണമെന്നും പൊതുജനങ്ങൾക്കിടയിൽ പരാതി ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.