കോട്ടയം: സിൽവർലൈൻ പദ്ധതി ബാധിതരെ സംഘടിപ്പിച്ചു 'കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല' കെ റെയിൽവേണ്ട, കേരളം മതി,എന്ന മുദ്രാവാക്യം ഉയർത്തി കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ പ്രചാരണം.
ഞാലിയാകുഴിയിൽ നടത്തിയ പൊതുയോഗം സമരസമിതി സംസ്ഥാന ചെയർമാൻ എംപി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആവശ്യമായ പഠനങ്ങളോ അനുമതിയോ ഇല്ലാതെ വിനാശകരമായ പദ്ധതി നിർബന്ധബുദ്ധിയോടെ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്ന് ബാബുരാജ് ആരോപിച്ചു.
ജനാധിപത്യപരമായി ചെറുത്തുനിൽക്കുകയും പോലീസിന്റെ ക്രൂരതകൾക്കിരയാകുകയും ചെയ്ത സാധാരണ ജനങ്ങളെ ആക്ഷേപിക്കുകയും സമരത്തിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുകയും ചെയ്ത പദ്ധതി അനുകൂലികളെ ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.