മുക്കം: കാരശ്ശേരി പഞ്ചായത്തില്‍ 3, 9, 10, 11 വാര്‍ഡുകള്‍ മഞ്ഞപ്പിത്തഭീഷണിയില്. മലാംകുന്ന്, മൈസൂര്‍മല, ആനയാംകുന്ന്, മുരിങ്ങംപുറായി, കാരമൂല പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചത്. ഈ ഭാഗങ്ങളിലായി 40ഓളം പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായാണ് വിവരം.
രോഗബാധ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സര്‍വേ പൂര്‍ത്തിയായിട്ടില്ല. കൃത്യമായ വിവരം ലഭിക്കാൻ സര്‍വേ പൂര്‍ത്തിയാകണം. മൂന്നാം വാര്‍ഡില്‍ ഇന്നലെയാണ് രണ്ട് പേര്‍ക്ക് രോഗം ബാധിച്ചത്. രോഗബാധിതരില്‍ ഏറെയും വിദ്യാര്‍ഥികളാണ്. രോഗികള്‍ കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സതേടിയശേഷം വീടുകളില്‍ കഴിയുകയാണ്.രണ്ടു കുട്ടികള്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയിലുമായിരുന്നു. പത്ത് ദിവസം മുൻപാണ് ഈ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം കണ്ടെത്തിയത്. പിന്നീട് പടരുകയായിരുന്നു. രോഗം നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് ആര്.ആര്.ടി രൂപവത്കരിക്കുകയും വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി.
കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷൻ നടത്തുകയും പരിശോധനക്കായി സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ തുടങ്ങിയ ഭക്ഷ്യ വില്പനശാലകളില് പരിശോധന നടത്തിയതായി ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.
ജില്ല മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം ജില്ല ടെക്നിക്കല്‍ അസിസ്റ്റൻറ് ടോമി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പ്രദേശത്ത് സന്ദര്‍ശനം നടത്തി. പ്രദേശത്തെ വിദ്യാലയത്തിലും വീടുകളിലും സംഘം സന്ദര്‍ശനം നടത്തി. വിദ്യാലയത്തിലെ കിണറില്‍നിന്ന് രണ്ടാമതും പരിശോധനക്കായി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
രോഗം നിയന്ത്രണ വിധേയമാണെന്നും പ്രതിരോധനടപടി ഊര്‍ജിതമായി നടന്നുവരുന്നതായും ഹെല്‍ത്ത് ഇൻസ്പെക്ടര്‍ അരുണ്‍ലാല്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ജനങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും വ്യക്തി ശുചിത്വം പാലിക്കണമെന്നും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.