കോഴിക്കോട്: ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ താന്‍ ജാതി വിവേചനം നേരിട്ടതായി വെളിപ്പെടുത്തി ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്..jpeg)
മാസങ്ങള്‍ക്ക് മുന്നേ ഞാനൊരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്കായി പോയിരുന്നു. ഒരു ഉദ്ഘാടനത്തിനായിട്ടാണ് ഞാന്‍ ആ ക്ഷേത്രത്തില്‍ പോയത്. അവിടെ വിളക്ക് കത്തിക്കാനാനുണ്ടായിരുന്നു. പൂജാരി വിളക്കുമായി വരുന്നത് ഞാന്‍ കണ്ടു.
എനിക്ക് വിളക്ക് കത്തിക്കാന്‍ വേണ്ടി തരാനാണ് പൂജാരി വരുന്നതെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അദേഹം എനിക്ക് വിളക്ക് തന്നില്ല. ആദ്യം അദേഹം വിളക്ക് കത്തിച്ചു. ഞാന്‍ കരുതി അത് ആചാരത്തിന്റെ ഭാഗമായിരിക്കുമെന്ന്. ആചാരത്തില്‍ തൊട്ട് കളിക്കേണ്ട എന്ന് കരുതി ഞാന്‍ മാറി നില്ക്കുകയാണുണ്ടായത്.
പിന്നീട് അദേഹം സഹപൂജാരിക്ക് വിളക്ക് നല്കി. അദേഹം അത് കത്തിച്ച ശേഷം എനിക്ക് നല്‍കാതെ നിലത്ത് വെച്ചു. ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ വിചാരിച്ചത്. ഞാന്‍ കത്തിക്കണോ, എടുക്കണോ? പോയി പണിനോക്കാന്‍ ഞാന്‍ പറഞ്ഞു.
ആ വേദിയില്‍ വെച്ച് തന്നെ ഞാന്‍ അതിനുളള മറുപടിയും നല്കി. ഞാന്‍ തരുന്ന പൈസക്ക് നിങ്ങള്‍ക്ക് അയിത്തമില്ല. എന്നാല്‍ എനിക്ക് അയിത്തം കല്പ്പിക്കുന്നു. ഏത് പാവപ്പെട്ടവനും നല്കുന്ന പൈസക്ക് അവിടെ അയിത്തമില്ല. ആ പൂജാരിയെ ഇരുത്തിക്കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു,' മന്ത്രി കെ.രാധാകൃഷ്ണന് പറഞ്ഞു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.