കോവിഡ് 19 മഹാമാരി ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഉണ്ടാക്കിയ നഷ്ടങ്ങള്‍ ചെറുതല്ല. പ്രതിരോധ കുത്തിവെപ്പുകളിലൂടെ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ക്ക് തടയിടും വരെ വലിയ വെല്ലുവിളിയായിരുന്നു ഇത് ഉയര്‍ത്തിയിരുന്നത്.
എന്നാല്‍ തായ്ലൻഡില് നിന്നും കഴിഞ്ഞ ദിവസം അസാധാരണമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ വിദഗ്ധരെ പോലും ആശയക്കുഴപ്പത്തില്‍ ആക്കിയിരിക്കുന്ന ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് പ്രതിരോധ ചികിത്സയെ തുടര്‍ന്ന് ആറുമാസം പ്രായമുള്ള ഒരു കുട്ടിയുടെ കണ്ണിലെ കൃഷ്ണമണിയുടെ നിറം തവിട്ട് നിറമായിരുന്നത് നീല നിറമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.കുട്ടിക്ക് ആദ്യ ലക്ഷണമായി ചുമയും പനിയും ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി കുഞ്ഞിന് ഫാവിപിരാവിര്‍ (Favipiravir) എന്ന മരുന്ന് നല്കി. ലഘുവായ വയറിളക്കവും മറ്റ് പൊതു ലക്ഷണങ്ങളും ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങളാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. പക്ഷേ, ആരോഗ്യ വിദഗ്ധരെ പോലും ആശയക്കുഴപ്പത്തിലാക്കിയത് കുഞ്ഞിന്റെ കണ്ണുകളുടെ കോര്‍ണിയയില്‍ ഉണ്ടായ നിറവ്യത്യാസമാണ്. ചികിത്സ ആരംഭിച്ച് 18 മണിക്കൂറിന് ശേഷം, സൂര്യപ്രകാശം ഏറ്റതിന് പിന്നാലെ കുഞ്ഞിന്റെ കണ്ണുകളുടെ കോര്‍ണിയ നീല നിറമായി മാറി.
കുട്ടിയുടെ കണ്ണുകളില്‍ കാണപ്പെട്ട അസാധാരണമായ നിറവ്യത്യാസം ചര്‍മ്മം, നഖങ്ങള്‍ അല്ലെങ്കില്‍ മൂക്ക് പോലുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉണ്ടായില്ലെന്നും ഫ്രണ്ടിയേഴ്സിലെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഭാഗ്യവശാല്‍, മൂന്ന് ദിവസത്തിന് ശേഷം, കുഞ്ഞിന്റെ കണ്ണിന്റെ അവസ്ഥ മെച്ചപ്പെടാൻ തുടങ്ങി.
അഞ്ചാം ദിവസമായപ്പോഴേക്കും കുട്ടിയുടെ കോര്‍ണിയ അതിന്റെ സാധാരണ നിറത്തിലേക്ക് മടങ്ങി. ഏതായാലും കുട്ടിക്കായി നടത്തിവന്നിരുന്ന കോവിഡ് പ്രതിരോധ ചികിത്സ നിര്‍ത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യ സംഘം. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു നിറം മാറ്റം കുട്ടിയുടെ കണ്ണിന്റെ കോര്‍ണിയയില്‍ സംഭവിച്ചതെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ഉത്തരം കണ്ടെത്താൻ മെഡിക്കല്‍ വിദഗ്ധര്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.